---
title: "വടകര ആശ ഹോസ്പിറ്റലില്‍  നഴ്‌സിംഗ്   പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സ് ആരംഭിച്ചു"
english_title: "Nursing at Vadakara Asha Hospital Post Graduation Course started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5876/nursing-at-vadakara-asha-hospital-post-graduation-course-started"
published_at: "2021-10-18T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d6fa95fae8_asha hospital .jpg"
keywords: []
---

# വടകര ആശ ഹോസ്പിറ്റലില്‍  നഴ്‌സിംഗ്   പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സ് ആരംഭിച്ചു

> **Lead Summary:** **വടകര: ** ആശ ഹോസ്പിറ്റല്‍ പുതുതായി അക്കാദമി വിഭാഗവും നഴ്‌സിംഗ് ബിരുദധാരികള്‍ക്കായുള്ള പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സും ആരംഭിച്ചു. ബി.എസ്.സി. നേഴ്‌സിംങ്ങ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്വാജ്വേയ്റ്റ് ഡിപ്ലോമ / ഡിപ്ലോമ ഇന്‍ എമര്‍ജന്‌സി മെഡിസിന്‍ എന്നീ കോഴ്‌സിലേക്കാണ് പ്രവേശനം നടന്നു വരുന്നത്.

## Article Content

**വടകര: ** ആശ ഹോസ്പിറ്റല്‍ പുതുതായി അക്കാദമി വിഭാഗവും നഴ്‌സിംഗ് ബിരുദധാരികള്‍ക്കായുള്ള പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സും ആരംഭിച്ചു. ബി.എസ്.സി. നേഴ്‌സിംങ്ങ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്വാജ്വേയ്റ്റ് ഡിപ്ലോമ / ഡിപ്ലോമ ഇന്‍ എമര്‍ജന്‌സി മെഡിസിന്‍ എന്നീ കോഴ്‌സിലേക്കാണ് പ്രവേശനം നടന്നു വരുന്നത്.

ഏതൊരു അത്യാഹിതത്തിലും രോഗികള്‍ക്കുണ്ടായേക്കാവുന്ന ജീവഹാനിയുള്‍പ്പെടെയുള്ള അപകടങ്ങള്‍ തരണം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീ സൗജന്യവും, ആദ്യ വര്‍ഷം മുതല്‍ പ്രതിമാസം പതിനായിരം രൂപ സ്‌റ്റൈപ്പന്റ് ഉണ്ടായിരിക്കും.

സംരംഭത്തിന്റെ ഉദ്ഘാടനം കെ. കെ. രമ എം.എല്‍. എ നിര്‍വഹിച്ചു. ആശ ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ കെ. മൂസ്സ സ്വാഗതം ആശംസിച്ചു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അജ്മല്‍ കെ. ഈ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

ചീഫ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍, ഡോ. മുഹമ്മദ് ടി. പി., എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വി. പി. രാജന്‍, ഡയറക്ടര്‍ കെ. ഇബ്രാഹിം, ആശ അക്കാദമി കോ ഓര്‍ഡിനേറ്റര്‍ പി. എം. മുഫീദ, എന്നിവര്‍ സംസാരിച്ചു. കോഴ്‌സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ഫോണ്‍: 8592863862

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5876/nursing-at-vadakara-asha-hospital-post-graduation-course-started)