---
title: "വടകര മോഡല്‍ പോളിടെക്‌നിക്   കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ 20 ന്"
english_title: "Vadakara Model Polytechnic Spot admission in college on 20th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5878/vadakara-model-polytechnic-spot-admission-in-college-on-20th"
published_at: "2021-10-18T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d740d07c9d_poly admmision .jpg"
keywords: []
---

# വടകര മോഡല്‍ പോളിടെക്‌നിക്   കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ 20 ന്

> **Lead Summary:** വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 202122 അദ്ധ്യായന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്കും, ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേക്കും എസ്സി/എസ്ടി വിഭാഗത്തില്‍ ഉള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ള, യോഗ്യരായ വിദ്യാര്‍ത്ഥികള്‍ എല്ലാം അസ്സല്‍ രേഖകളുമായി രക്ഷിതാവിനോടോപ്പം ഒക്ടോബര്‍ 20 ന് രാവിലെ 10 മണിക്കകം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

## Article Content

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 202122 അദ്ധ്യായന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്കും, ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേക്കും എസ്സി/എസ്ടി വിഭാഗത്തില്‍ ഉള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ള, യോഗ്യരായ വിദ്യാര്‍ത്ഥികള്‍ എല്ലാം അസ്സല്‍ രേഖകളുമായി രക്ഷിതാവിനോടോപ്പം ഒക്ടോബര്‍ 20 ന് രാവിലെ 10 മണിക്കകം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

** കെല്‍ട്രോണില്‍ ഗ്രാഫികസ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് ഓണ്‍ലൈന്‍ കോഴ്‌സ് **

ഓണ്‍ലൈന്‍/വിഷ്വല്‍ മാധ്യമങ്ങളില്‍ ഒട്ടനവധി അവസരങ്ങളുള്ള ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് ഓണ്‍ലൈന്‍/ഹൈബ്രിഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക് കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ നോളഡ്ജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കാലാവധി മൂന്ന് മാസം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012742011

** മരം ലേലം 28 ന് **

ദേശീയപാത 766 ല്‍ കി.മീ 25/000 മുതല്‍ 45/000 വരെയുളള ഭാഗങ്ങളില്‍ സ്ഥിതി ചെയ്യന്ന 18 മരങ്ങള്‍ ഒക്ടോബര്‍ 28 ന് രാവിലെ 11.30 മണിക്ക് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാത ഉപവിഭാഗം, കൊടുവളളി ഓഫീസ് വെച്ച് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ 0495 2212000.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5878/vadakara-model-polytechnic-spot-admission-in-college-on-20th)