---
title: "വടകര -വില്യാപ്പള്ളി - ചേലക്കാട് റോഡ് നൂതന സാങ്കേതിക വിദ്യയിൽ  വികസിപ്പിക്കണം -സർവ്വകക്ഷിയോഗം"
english_title: "Vadakara - Vilyapally - Chelakad road should be developed with advanced technology - All Party Meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58799/vadakara-vilyapally-chelakad-road-should-be-developed-with-advanced-technology-all-party-meeting"
published_at: "2022-08-01T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7da692533f_kunjammad_.jpg"
keywords: []
---

# വടകര -വില്യാപ്പള്ളി - ചേലക്കാട് റോഡ് നൂതന സാങ്കേതിക വിദ്യയിൽ  വികസിപ്പിക്കണം -സർവ്വകക്ഷിയോഗം

> **Lead Summary:** **വടകര : **വടകര- വില്യാപ്പള്ളി - ചേലക്കാട് റോഡ് നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിക്കണമെന്ന് സർവ്വകക്ഷിയോഗം.

## Article Content

**വടകര : **വടകര- വില്യാപ്പള്ളി - ചേലക്കാട് റോഡ് നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിക്കണമെന്ന് സർവ്വകക്ഷിയോഗം.

റോഡിന് മൂന്നുവർഷം മുൻപ് അനുവദിച്ച 58 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ആയഞ്ചേരി ,വില്യാപ്പള്ളി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരും , വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ,കെആർഎഫ് ബി ഉദ്യോഗസ്ഥരും,റോഡ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്ത യോഗം ചേർന്നു.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിലായിരന്നു യോഗം. നിലവിൽ ഏകദേശം പകുതിയോളം ഉടമകൾ റോഡ് വികസനത്തിനായി സമ്മതപത്രം നൽകുകയുണ്ടായിട്ടുണ്ട്. സംസ്ഥാന സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപ നഷ്ടപ്പെടാൻ അനുവദിക്കില്ല എന്ന് സർവ്വകക്ഷിയോഗം തീരുമാനിച്ചു. ഈ വർഷം ആഗസ്റ്റ് മാസം 30 ന് മുമ്പേ മുഴുവൻ ഭൂവുടമകളിൽ നിന്നും സമ്മതപത്രം സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.**

ഒരു നാടിൻറെ വർഷങ്ങളായുള്ള വികസന ഉദ്യമത്തിന് പ്രദേശത്തെ ബഹുഭൂരിപക്ഷം പേരും കാണിക്കുന്ന ആത്മാർത്ഥമായ ശ്രമം എടുത്തു പറയേണ്ടതാണെന്ന് യോഗം വിളിച്ചു ചേർത്ത കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. വാണിജ്യ, വ്യവസായ,കാർഷിക , ടൂറിസം മേഖലകളിൽ ഈ റോഡ് വഴി ഉണ്ടാവുന്ന മാറ്റം ശ്രദ്ധേയമായിരിക്കും.

വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള എളുപ്പമാർഗമായി ഈ റോഡ് മാറും. ഭൂമി വിട്ടുകൊടുക്കുന്നതിനെ തുടർന്ന് നിർമ്മാണങ്ങൾ പൊളിച്ചാൽ ഉണ്ടാകുന്ന പ്രയാസങ്ങൾ പൊതുജനങ്ങൾ അറിയിച്ചിരുന്നു.

നേരിട്ട് പ്രയാസങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ എന്ന നിലയിൽ വിഷയം മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയും മതിലുകൾ പൊളിക്കേണ്ടവർക്ക് ആയത് മാനദണ്ഡങ്ങൾ പ്രകാരം പുനർനിർമ്മിച്ച് നൽകുന്നതിനും ജീവനോപാധിയായ കടകൾക്ക് തകരാർ പറ്റുന്ന പക്ഷം ആയത് പുനരുദ്ധരിച്ച് നൽകുന്നതിനുള്ള ഘടകങ്ങൾ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

ഒരു പ്രദേശത്തെ വികസന കുതിപ്പിന് കാരണമായേക്കാവുന്ന വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവർത്തി എത്രയും വേഗത്തിൽ പ്രാവർത്തികമാക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

സെക്ടർ സാഹിത്യോത്സവ്: ആയഞ്ചേരി പുറ്റാംപൊയിൽ യൂണിറ്റ് ജേതാക്കൾ**

**
**

**
**

**ആയഞ്ചേരി : **രണ്ട് ദിവസമായി പൈങ്ങോട്ടായി നൂറുൽ ഹുദാ കാമ്പസിൽ വെച്ച് നടന്ന എസ്എസ്‌എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച നടന്ന ഉദ്ഘാടന സംഗമം ആയഞ്ചേരി സർക്കിൾ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സഅദുല്ലാഹ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ശശി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

മിഖ്ദാദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ആയഞ്ചേരി ടൗൺ സെക്രട്ടറി വി.ഹനീഫ് മാസ്റ്റർ സംസാരിച്ചു. 9 യൂണിറ്റ് ടീമുകൾ മത്സരിച്ച സാഹിത്യോത്സവിൽ യഥാക്രമം പുറ്റാംപൊയിൽ, പൈങ്ങോട്ടായി, ആയഞ്ചേരി ഒന്ന് രണ്ട് മൂന്ന് സ്ഥാപനങ്ങൾ നേടി.

സമാപന സംഗമത്തിൽ എസ്‌ എസ്‌ എഫ് ആയഞ്ചേരി സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദ് ആയഞ്ചേരി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ടി.എ റഷീദ് മുസ്ലിയാർ ആയഞ്ചേരി ഒന്നാം സ്ഥാനം നേടിയ പുറ്റാംപൊയിൽ ടീമിനുള്ള ട്രോഫി വിതരണം ചെയ്തു.

രണ്ടാം സ്ഥാനം നേടിയ പൈങ്ങോട്ടായി ടീമിനുള്ള ട്രോഫി വിതരണം മുഹമ്മദലി ഹാജി കാദിയാത്ത് നിർവഹിച്ചു. എസ്‌ വൈ എസ്‌ ആയഞ്ചേരി സർക്കിൾ സെക്രട്ടറി റൗഫ് ഒ.പി , എസ്‌ എസ്‌ എഫ് വടകര ഡിവിഷൻ സെക്രട്ടറി കമാൽ ആയഞ്ചേരി എന്നിവർ ആശംസകളർപ്പിച്ചു.

പ്രോഗ്രാം കാന്വീണർ റൗഫ് എ.ടി നന്ദി പറഞ്ഞു. സെക്ടർ ഭാരവാഹികളായ ഷഫീൽ കാമിച്ചേരി, അസ്ലം പൈങ്ങോട്ടായി, ഇർഷാദ് ചുണ്ടേകൈ, റാഷിദ് അഹ്സനി, റഷാദ് പുറ്റാംപൊയിൽ, നാദിർ ആയഞ്ചേരി, ഫസൽ ചേറ്റുകെട്ടി, മുബഷിർ പൈങ്ങോട്ടായി എന്നിവർ നേതൃത്വം നൽകി.**

**

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58799/vadakara-vilyapally-chelakad-road-should-be-developed-with-advanced-technology-all-party-meeting)