---
title: "ചോറോട് പോഷക ബാല്യം പദ്ധതിക്ക് തുടക്കമായി "
english_title: "Chorod Nakhti Balayam project started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58807/chorod-nakhti-balayam-project-started"
published_at: "2022-08-01T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7e0e57c0c7_Untitled-1.jpg"
keywords: []
---

# ചോറോട് പോഷക ബാല്യം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **ചോറോട് ഈസ്റ്റ് : **കേരള സർക്കാർ അങ്കണവാടികളിൽ നടപ്പിലാക്കുന്ന പോഷക ബാല്യം പരിപാടിയുടെ ഭാഗമായ് അങ്കണവാടി കുട്ടികൾക്ക് പാൽ നൽകി.തിങ്കൾ വ്യാഴം ദിവസങ്ങളിൽ പാലും, ചൊവ്വ വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും.

## Article Content

**ചോറോട് ഈസ്റ്റ് : **കേരള സർക്കാർ അങ്കണവാടികളിൽ നടപ്പിലാക്കുന്ന പോഷക ബാല്യം പരിപാടിയുടെ ഭാഗമായ് അങ്കണവാടി കുട്ടികൾക്ക് പാൽ നൽകി.തിങ്കൾ വ്യാഴം ദിവസങ്ങളിൽ പാലും, ചൊവ്വ വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും.

അറിവിനൊപ്പം ആരോഗ്യവും നൽകുക എന്നതാണ് ലക്ഷ്യം. ചോറോട് ഈസ്റ്റ് പാഞ്ചേരി പൊക്കൻ മെമ്മോറിയൽ ഹരിശ്രീ അങ്കണവാടിയിൽ വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.എൻ.കണാരൻ, എം.അശോകൻ, സി.പി.ചന്ദ്രൻ, വി.അനിൽകുമാർ മാസ്റ്റർ,എം.രാജൻ, കെ.ടി.കെ അജീഷ്, അങ്കണവാടി ഹെൽപ്പർ പ്രഭാവതി ദേവി എന്നിവർ സംസാരിച്ചു.

**നാടിനെ കരകയറ്റിയ ജനകീയ ഡോക്ടർ പി കെ ഉസ്മാൻ പടിയിറങ്ങി**

**
**

**ഓർക്കാട്ടേരി : **കണ്ണീരും ദുരിതവും വിതച്ച കാലത്ത് നാടിനെ കരകയറ്റിയ ജനകീയ ഡോക്ടർ പി കെ ഉസ്മാൻ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങി. കഴിഞ്ഞ 26 വർഷക്കാലമായി ആരോഗ്യവകുപ്പിൽ വിവിധ സ്ഥലങ്ങളിലെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷമാണ് ഡോക്ടർ ഉസ്മാൻ വിരമിച്ചത്.

വിവിധ സമയങ്ങളിലായി പത്ത് വർഷത്തോളം ഓർക്കാട്ടേരിയിലും ആയിരങ്ങൾക്ക് സാന്ത്വനമേകി. അദ്ദേഹത്തിന് ഒട്ടേറെസേവന പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തിലൂടെ ഈ ആശുപത്രിക്കു വേണ്ടിയും നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.

.ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാധാരണക്കാരന് എപ്പോഴും പ്രാപ്യമാവുന്ന ഒരു ആതുരാലയമാക്കി മാറ്റാൻ അദ്ദേഹത്തിൻറെ പ്രവർത്തനത്തി ലൂടെ കഴിഞ്ഞു. അങ്ങിനെ ആതുര സേവനത്തിന് ഒരു ജനകീയ മുഖം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പ്രളയകാലത്ത് നാട് മുഴുവൻ വെള്ളം കയറിയപ്പോൾ ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് സന്നദ്ധ പ്രവർത്തകരോടൊപ്പം ഒരു വലിയ ചെമ്പ് വട്ടളത്തിൽ രോഗികളെ പരിചരിക്കാൻ പോകുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പ്രളയ സമയത്തും പിന്നെ നാട് മുഴുവൻ കോവിഡ് ഭീകര താണ്ഡവമാടിയ പ്പോഴും രാവെന്നോ പകലെന്നോ ഭേദമില്ലാതെ പ്രളയത്തിൽ അകപ്പെട്ടുപോയ വർക്കു വേണ്ടിയും കോവിഡ് ക്യാമ്പുകളിൽ പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടിയും സദാസമയം കൂടെ നിന്നു.

കഴിഞ്ഞ ഒരാഴ്ചകാലം ഓർക്കാട്ടേരി സി എച്ച് സി യാത്ര യയപ്പുകളുടെ ഒരു വാരം തന്നെയായിരുന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ്, റൊട്ടറി ക്ലബ്, സി എച്ച് സി സ്റ്റാഫ്‌, തുടങ്ങി ജനകീയ യാത്രയയപ്പുകൾ....അങ്ങിനെ പോകുന്നു ഡോക്ടർക്കു നൽകിയ സ്നേഹാദരങ്ങൾ.

വിവിധ പരിപാടികളിൽ കോഴിക്കോട് ജില്ല കളക്ടർ ഡോ.നരസിംഹ ഹുഗാരി, മുൻ മന്ത്രി. സി കെ നാണു, കെ കെ രമ എം എൽ എ, ഡോ. ഉമർ ഫാറൂഖ് (ഡി.എം. ഒ.കോഴിക്കോട്). കെ പി.ഗിരിജ (ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ). ഷക്കീല ഈങ്ങോളി (പ്രസിഡന്റ് ഏറാമല ഗ്രാമ പഞ്ചായത്ത്‌. ), കെ മുരളീധരൻ എം പി, പാറക്കൽ അബ്ദുള്ള, തുടങ്ങിയവരും സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58807/chorod-nakhti-balayam-project-started)