---
title: "വടകര മോഡല്‍ ആലപ്പുഴയിലും  നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന്  ഡോ. തോമസ് ഐസക്"
english_title: "Vadakara Model Waste Treatment Project in Alappuzha too Will try to implement: Dr. Thomas Isaac"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5883/vadakara-model-waste-treatment-project-in-alappuzha-too-will-try-to-implement-dr-thomas-isaac"
published_at: "2021-10-18T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d78f5e1fd5_dr thomas isac .jpg"
keywords: []
---

# വടകര മോഡല്‍ ആലപ്പുഴയിലും  നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന്  ഡോ. തോമസ് ഐസക്

> **Lead Summary:** **വടകര :** നഗരസഭയുടെ വികേന്ദ്രീകൃത വാതില്‍പ്പടി അജൈവ മാലിന്യ ശേഖരണവും മറ്റ് സൂക്ഷ്മ ഹരിത സംരംഭങ്ങളും ആലപ്പുഴയിലും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് മുന്‍ ധന കാര്യ മന്ത്രി ഡോക്ടര്‍ തോമസ് ഐസക് പറഞ്ഞു. ജെ. ടി.റോഡിലുള്ള ഗ്രീന്‍ ടെക്‌നോളജി സെന്ററില്‍ ജോബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര :** നഗരസഭയുടെ വികേന്ദ്രീകൃത വാതില്‍പ്പടി അജൈവ മാലിന്യ ശേഖരണവും മറ്റ് സൂക്ഷ്മ ഹരിത സംരംഭങ്ങളും ആലപ്പുഴയിലും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് മുന്‍ ധന കാര്യ മന്ത്രി ഡോക്ടര്‍ തോമസ് ഐസക് പറഞ്ഞു. ജെ. ടി.റോഡിലുള്ള ഗ്രീന്‍ ടെക്‌നോളജി സെന്ററില്‍ ജോബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയര്‍മാന്‍ കെ. പി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.പി. പ്രജിത,സജീവ് കുമാര്‍, സിന്ധുപ്രേമന്‍,വി. കെ. അസീസ്മാസ്റ്റര്‍,മുന്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍,ഹരിയാലി കോഡിനേറ്റര്‍ മണലില്‍ മോഹനന്‍ സംസാരിച്ചു. യു.എല്‍. സി.സി ടെക്‌നീഷ്യന്‍ ജിബിന്‍ പദ്ധതി വിശദീകരിച്ചു.

വൈസ് ചെയര്‍മാന്‍ പി. കെ. സതീശന്‍മാസ്റ്റര്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി കെ. മനോഹര്‍ നന്ദിയും പറഞ്ഞു.ഹരിയാലി ഹരിതകര്‍മ്മ സേനയുടെ ഹരിത സംരംഭങ്ങളായ എം.ആര്‍.എഫ്, ഗ്രീന്‍ഷോപ്, റിപ്പയര്‍ ഷോപ്,സ്വാപ്പ് ഷോപ്പ്, മുനിസിപ്പല്‍ പാര്‍ക്ക് തുടങ്ങിയവ ഡോ. തോമസ് ഐസക്ക് സന്ദര്‍ശിക്കുകയും അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5883/vadakara-model-waste-treatment-project-in-alappuzha-too-will-try-to-implement-dr-thomas-isaac)