---
title: "ക്ഷേമ നിധി; വടകരയിൽ സബ് സെന്റർ ആരംഭിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ "
english_title: "Welfare Fund; Kerala Artisans Union to start sub center in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59004/welfare-fund-kerala-artisans-union-to-start-sub-center-in-vadakara"
published_at: "2022-08-02T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8fd839b702_citu.jpg"
keywords: []
---

# ക്ഷേമ നിധി; വടകരയിൽ സബ് സെന്റർ ആരംഭിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ 

> **Lead Summary:** **തിരുവള്ളൂർ : **വടകര, കൊയിലാണ്ടി താലൂക്കുകളിലെ ക്ഷേമനിധി അംഗങ്ങളായ ആയിരക്കണക്കിന് തൊഴിലാളികൾക്കുവേണ്ടി വടകരയിൽ സബ് സെന്റർ ആരംഭിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**തിരുവള്ളൂർ : **വടകര, കൊയിലാണ്ടി താലൂക്കുകളിലെ ക്ഷേമനിധി അംഗങ്ങളായ ആയിരക്കണക്കിന് തൊഴിലാളികൾക്കുവേണ്ടി വടകരയിൽ സബ് സെന്റർ ആരംഭിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

തിരുവള്ളൂർ പി ബാലക്കുറുപ്പ് നഗറിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ മുരളീധരൻ ഉദ്ഘാടനംചെയ്തു. കെ വി ബാലൻ അധ്യക്ഷനായി.

യൂണിയൻ ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രിധരൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി സി രതിഷ്, സിഐടിയു ഏരിയാ സെക്രട്ടറി വി കെ വിനു, വേണു കക്കട്ടിൽ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി ബിന്ദു, വി പി ബാലചന്ദ്രൻ, സുരേഷ് ബാബു, ശശിധരൻ, ശ്രീനിവാസൻ, എ കെ ബാലൻ, കെ വി രാമചന്ദ്രൻ, ഒ വി ചന്ദ്രൻ, എം സി പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ഒ വി ചന്ദ്രൻ (പ്രസിഡന്റ്‌), കെ വി ബാലൻ, ശ്രീജ നടക്കുതാഴ (വൈസ് പ്രസിഡന്റുമാർ), എൻ ഗിരീഷ് (സെക്രട്ടറി), ടി പി ഭാസ്‌കരൻ, ശ്രീനിവാസൻ (ജോ. സെക്രട്ടറിമാർ), ബിന്ദു നടക്കുതാഴ (ട്രഷറർ).

**ജയദീപിനെ തേടി; വടകരയ്ക്ക് കോലാലമ്പൂരിൽ നിന്ന് ഒരു സുമനസ്സിൻ്റെ വിളി**

**
**

**വടകര: **ട്രൂവിഷൻ വടകര ന്യൂസല്ലേ? ഒരു വടകരക്കാരന് സഹായമെത്തിക്കാൻ മലേഷ്യയിലെ കോലാലമ്പൂരിൽ നിന്ന് സുമനസ്സിൻ്റെ ഫോൺകോൾ.

പതിനയ്യായിരം രൂപ വിലയുള്ള മലേഷ്യൻ കറൻസിയായ റിഗിറ്റ്, ബാങ്ക് എ ടി എം കാർഡ്‌, ആധാർ കാർഡ് തുടങ്ങിയ രേഖകളടങ്ങിയ പേഴ്സാണ് ജിഫ്രി തങ്ങൾ എന്ന മലേഷ്യക്കാരന് കളഞ്ഞ് കിട്ടിയത്.

**

ബി എസ് പി 21 റെസിഡൻസ് പരിസരത്തുള്ള അലക്ക് കടയിൽ നിന്നാണ് ഇവ കളഞ്ഞ് കിട്ടിയത്. ആധാർ കാർഡിൽ ജയദീപ് ബാലൻ്റെ ഫോട്ടോയും വിലാസവുമുണ്ട്.

മമത വടകര എന്ന വിലാസമുണ്ടെങ്കിലും ഫോൺ നമ്പറും പിൻ കോഡും ഇല്ലാതത് കാരണം ജയദീപിനെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് ഇദ്ദേഹത്തെ കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് മലേഷ്യയിൽ സ്ഥിരതാമസക്കാരനായ മലപ്പുറം തിരൂരങ്ങാടി സ്വദേശി സെയിദ് റിയാസ് ജിഫ്രി തങ്ങൾ ട്രൂവിഷൻ വടകര ന്യൂസ് ഡെസ്ക്കിലേക്ക് വിളിച്ചത്.

സെയിദ് റിയാസ് ജിഫ്രി തങ്ങളെ +601131436810** ഈ നമ്പറിലും ട്രൂവിഷൻ ന്യൂസ് ഡസ്ക്കിലേക്ക് **9496343831** എന്ന നമ്പറിലും ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59004/welfare-fund-kerala-artisans-union-to-start-sub-center-in-vadakara)