---
title: "ഒഞ്ചിയത്ത് കൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ചെയ്തു "
english_title: "Onchiyath Krishi Bhavan building was inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59092/onchiyath-krishi-bhavan-building-was-inaugurated"
published_at: "2022-08-02T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e95d3b373fc_rema.jpg"
keywords: []
---

# ഒഞ്ചിയത്ത് കൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഒഞ്ചിയം : **ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഇനി സ്വന്തം കെട്ടിടത്തിലേക്ക്. പഞ്ചായത്തിന്റെ പുതിയ കൃഷിഭവൻ കെട്ടിടം കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അധ്യക്ഷനായി. നേരത്തെ വാടക കെട്ടിടത്തിലായിരുന്നു കൃഷിഭവൻ പ്രവർത്തിച്ചിരുന്നത്.

## Article Content

**ഒഞ്ചിയം : **ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഇനി സ്വന്തം കെട്ടിടത്തിലേക്ക്. പഞ്ചായത്തിന്റെ പുതിയ കൃഷിഭവൻ കെട്ടിടം കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അധ്യക്ഷനായി. നേരത്തെ വാടക കെട്ടിടത്തിലായിരുന്നു കൃഷിഭവൻ പ്രവർത്തിച്ചിരുന്നത്.

തുടർന്ന് പഞ്ചായത്തിനോട് ചേർന്നുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കുകയായിരുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം. 9 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ചടങ്ങിൽ പ്രതിഭാ സംഗമവും കൃഷി ഓഫീസർ പി.ടി. സന്ധ്യയ്ക്ക് യാത്രയയപ്പും നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് റഹീസ നൗഷാദ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സൂധീർ മഠത്തിൽ, യു എം സുരേന്ദ്രൻ, ശാരദ വത്സൻ, എൻ.പി. ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59092/onchiyath-krishi-bhavan-building-was-inaugurated)