---
title: "മുഴുവൻ വിജയികൾക്കും അനുമോദനം ഒരുക്കി ചോറോട് പതിനൊന്നാം വാർഡ് വിദ്യാഭ്യാസ സമിതി "
english_title: "Chorod Eleventh Ward Education Committee prepared congratulations to all the winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59231/chorod-eleventh-ward-education-committee-prepared-congratulations-to-all-the-winners"
published_at: "2022-08-03T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea626b99598_prathibha.jpg"
keywords: []
---

# മുഴുവൻ വിജയികൾക്കും അനുമോദനം ഒരുക്കി ചോറോട് പതിനൊന്നാം വാർഡ് വിദ്യാഭ്യാസ സമിതി 

> **Lead Summary:** **വൈക്കിലശ്ശേരി തെരു:** ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും, എൽ.എസ് എസ്, യു എസ് എസ്, എൻ എം.എം.എസ് സ്കോളർഷിപ്പ് നേടിയവരെയും, കലാകായിക രംഗത്തെ പ്രതിഭകളെയും വാർഡ് വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**വൈക്കിലശ്ശേരി തെരു:** ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും, എൽ.എസ് എസ്, യു എസ് എസ്, എൻ എം.എം.എസ് സ്കോളർഷിപ്പ് നേടിയവരെയും, കലാകായിക രംഗത്തെ പ്രതിഭകളെയും വാർഡ് വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.എല്ലാ പ്രതിഭകൾക്കും പ്രസിഡണ്ട് ഉപഹാരം നൽകി.

വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹൻ, ബി മധു, വി. അനിൽകുമാർ മാസ്റ്റർ, എം.അശോകൻ, ചന്ദ്രൻ കെ .ടി.കെ, സുരേന്ദ്രൻ എം.ടി.കെ, ചന്ദ്രൻ സി.പി, പി.കെ.ശശി, എൻ.കെ മോഹനൻ, എം.സി.കരീം, എൻ.ടി.ഷാജി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59231/chorod-eleventh-ward-education-committee-prepared-congratulations-to-all-the-winners)