---
title: "വലിച്ചെറിഞ്ഞ ടയറുകളിൽ നിന്ന് ഇരിപ്പിടങ്ങളും ടേബിളും പൂചട്ടികളുമായി ഹരിയാലി "
english_title: "Greenery with seats, tables and flower pots made from discarded tyres"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59235/greenery-with-seats-tables-and-flower-pots-made-from-discarded-tyres"
published_at: "2022-08-03T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea651c7453b_hariyali.jpg"
keywords: []
---

# വലിച്ചെറിഞ്ഞ ടയറുകളിൽ നിന്ന് ഇരിപ്പിടങ്ങളും ടേബിളും പൂചട്ടികളുമായി ഹരിയാലി 

> **Lead Summary:** **വടകര: **ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഒരേപോലെയുള്ള ടയറുകളിൽ കയർ ചുറ്റി പെയിൻറ് ചെയ്ത് മനോഹരമാക്കി കുഷ്യൻ സ്ഥാപിച്ചുകൊണ്ട് ഇരിപ്പിടങ്ങളും,ടീടെബിളും പൂചട്ടികളുമായി ഹരിയാലി. ടീ ടേബിൾ അഥവാ ടീപോയ്‌ ഉണ്ടാക്കുന്നത് മൂന്ന് ടയറിന് മുകളിൽ ഉപയോഗശൂന്യമായ എൽഇഡി ടിവി ഫിക്സ് ചെയ്താണ്.

## Article Content

**വടകര: **ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഒരേപോലെയുള്ള ടയറുകളിൽ കയർ ചുറ്റി പെയിൻറ് ചെയ്ത് മനോഹരമാക്കി കുഷ്യൻ സ്ഥാപിച്ചുകൊണ്ട് ഇരിപ്പിടങ്ങളും,ടീടെബിളും പൂചട്ടികളുമായി ഹരിയാലി. ടീ ടേബിൾ അഥവാ ടീപോയ്‌ ഉണ്ടാക്കുന്നത് മൂന്ന് ടയറിന് മുകളിൽ ഉപയോഗശൂന്യമായ എൽഇഡി ടിവി ഫിക്സ് ചെയ്താണ്.

വിവിധ തരങ്ങളിലുള്ള പൂച്ചെട്ടികൾ, ജൈവമാലിന്യ സംസ്കരണ സംവിധാനത്തോടെ കൃഷിചെയ്യാൻ പറ്റുന്ന ബയോ കമ്പോസ്റ്റർ കം അഗ്രി പോട്ടിലിൽ, ടയറിന്റെ മധ്യഭാഗത്ത് ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പൈപ്പ് കമ്പോസ്റ്റും ചുറ്റിലും പച്ചക്കറി കൃഷി ചെയ്യാനുള്ള സംവിധാനവും ഉണ്ട്.ഇത് കൂടാതെ കവുങ്ങിൻ പാള കൊണ്ടുള്ള പൂച്ചട്ടികൾ, ടെറസിൽ വാഴ നടാൻ പറ്റിയ വലിയ പാള ചട്ടികൾ എന്നിവയും നിർമ്മാണ ഘട്ടത്തിലാണ്.

ഹരിയാലി കോ ഓഡിനേറ്റർ മണലിൽ മോഹനനും സുഹൃത്തുക്കളും ഒപ്പം ഹരിതകർമസേന അംഗങ്ങളും ചേർന്നുള്ള ഒരു പരീക്ഷണമാണിത്. ഹരിത കർമ്മ സേന അംഗങ്ങളായ ഉഷ പി.കെ, ജിഷ കെ. പി, പ്രജി.എസ്, ഗിരിജ.എൻ,അപ്പ് സൈക്ലിംഗ് റീസൈക്ലിങ് മേഖലയിലെ അചിന്ത്.എം., ഷാനു ചന്ദ്രൻ,ഇ.പി. റമീസ്, ബബീഷ്.പി എന്നിവരും ഇതിൽ കൈകോർക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59235/greenery-with-seats-tables-and-flower-pots-made-from-discarded-tyres)