---
title: "മികവിന്റെ നിറവ് : ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറിയിൽ അനുമോദനം "
english_title: "Excellence in Excellence: Commendation at Chingapuram CKG Memorial Higher Secondary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59242/excellence-in-excellence-commendation-at-chingapuram-ckg-memorial-higher-secondary"
published_at: "2022-08-03T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea6838a5f7e_chianagpuram.jpg"
keywords: []
---

# മികവിന്റെ നിറവ് : ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറിയിൽ അനുമോദനം 

> **Lead Summary:** > **വടകര: **ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ “മികവിന്റെ നിറവ് - 2022” പരിപാടി സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

> **വടകര: **ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ “മികവിന്റെ നിറവ് - 2022” പരിപാടി സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി എസ്.എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയികളായവരെയും എൽ.എസ്.എസ്, യു.എസ്.എസ്, എൻ എം.എം.എസ്, രാജ്യ പുരസ്കാര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.

പ്രശസ്ത സിനിമാ താരം കലാഭവൻ നവാസ് മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് അദ്ദേഹം ഉപഹാരങ്ങൾ കൈമാറി. പി.ടി.എ പ്രസിഡണ്ട് വി.വി സുരേഷ് അധ്യക്ഷത വഹിച്ചു. മെഡിസെപ്പ് ഐഡി കാർഡിന്റെ വിതരണോദ്ഘാടനം കലാഭവൻ നവാസ് പ്രഥമാധ്യാപകൻ ഇ. സുരേഷ് ബാബുവിന് നൽകി നിർവഹിച്ചു.

പ്രിൻസിപ്പൽ പി.ശ്യാമള ,ഗ്രാമ പഞ്ചായത്ത് അംഗം ടി.എം. രജുല, ഇ.സുരേഷ് ബാബു ,വി.എം സജിത്ത്, കെ.കെ. മനോജ് കുമാർ ടി.സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59242/excellence-in-excellence-commendation-at-chingapuram-ckg-memorial-higher-secondary)