---
title: "വടകരയിൽ സ്വാതന്ത്ര്യസംരക്ഷണ സദസ്സ് "
english_title: "Freedom defense meeting in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59246/freedom-defense-meeting-in-vadakara"
published_at: "2022-08-03T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea6d2da6872_samrskahaa_sadass.jpg"
keywords: []
---

# വടകരയിൽ സ്വാതന്ത്ര്യസംരക്ഷണ സദസ്സ് 

> **Lead Summary:** **വടകര: **കേരള ഗവൺമെൻ്റ് ഓഫീസേഴ്സ് അസോസിയേഷൻ വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര മിനി സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യസംരക്ഷണ സദസ്സ് നടന്നു.

## Article Content

**വടകര: **കേരള ഗവൺമെൻ്റ് ഓഫീസേഴ്സ് അസോസിയേഷൻ വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര മിനി സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യസംരക്ഷണ സദസ്സ് നടന്നു.

ഏഴുപത്താഞ്ചാമത് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ സ്വാതന്ത്രത്തിൻ്റെ മൂല്യം ഉയർത്തി പിടിക്കാൻ സദസ്സ് ആഹ്വാനം ചെയ്തു. ദേശീയ ചിഹ്നങ്ങൾ പോലും വീഭാഗിയതക്ക് ഉപയോഗിക്കുന്ന കേന്ദ്ര ഭരണാധികാരികളെ തിരിച്ചറിഞ്ഞ് സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് സദസ്സ് കെ.ജി.ഒ.എ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ രാജീവൻ വിളയാട്ടുർ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ഏരിയ സെക്രട്ടറി സുധീഷ് പുത്തൻപുരയിൽ , ജില്ല കമ്മറ്റി അംഗം രാജൻ ടി ,യൂണിറ്റ് സെക്രട്ടറി പ്രണവ് എന്നിവർ സംസാരിച്ചു.ഏരിയ ട്രഷറർ ബിജു ,ജില്ലാ കൗൺസിൽ മെമ്പർ സജീവൻ ടി സി , വനിത കൺവീനർ ഷീന സി.എം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59246/freedom-defense-meeting-in-vadakara)