---
title: "ദേശീയ പതാക; ഇറക്കുമതിയിലൂടെ ഫാസിസ്റ്റുകൾ കോടികൾ കൊയ്യുന്നു- പി.ഇസ്മായിൽ"
english_title: "National Flag; Fascists reap crores through imports - P. Ismail"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59284/national-flag-fascists-reap-crores-through-imports-p-ismail"
published_at: "2022-08-03T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea98b24d426_padanashala_.jpg"
keywords: []
---

# ദേശീയ പതാക; ഇറക്കുമതിയിലൂടെ ഫാസിസ്റ്റുകൾ കോടികൾ കൊയ്യുന്നു- പി.ഇസ്മായിൽ

> **Lead Summary:** **വടകര: ** സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ചൈനയിൽ നിന്നും പോളിസ്റ്റർ രൂപത്തിലുള്ള ഇരുപത് കോടിയോളം ദേശീയ പതാക ഇറക്കുമതി ചെയ്യുന്നതിലൂടെ ഫാസിസ്റ്റുകൾ കോടികൾ ലാഭം കൊയ്യുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പ്രസ്താവിച്ചു.

## Article Content

**വടകര: ** സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ചൈനയിൽ നിന്നും പോളിസ്റ്റർ രൂപത്തിലുള്ള ഇരുപത് കോടിയോളം ദേശീയ പതാക ഇറക്കുമതി ചെയ്യുന്നതിലൂടെ ഫാസിസ്റ്റുകൾ കോടികൾ ലാഭം കൊയ്യുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പ്രസ്താവിച്ചു.

ദേശീയ പതാകയോടുള്ള താൽപര്യ കുറവ് കൊണ്ടാണ് മെയ്ക്ക് ഇന്ത്യ മുദ്രാവാക്യം ഉരുവിടുന്ന പ്രധാനമന്ത്രി സ്വന്തം നാട്ടിലെ നെയ്ത്തുതൊഴിലാളികളെ മറന്ന് ഇറക്കുമതിക്ക് കുട പിടിക്കുന്നത്. ഖാദിയുടെ കുത്തക തകർത്ത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ദേശീയ പതാകയിൽ സംഭവിക്കാനിടയുളള പിഴവിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് കേന്ദ്ര ഭരണകൂടം മൗനത്തിലാണ്.

ഭഗവത് ധ്വജം ദേശീയ പതാകയായി അംഗീകരിക്കണമെന്ന് പറഞ്ഞ ഗുരു ഗോൾവാൾ ക്കറിന്റെ ആശയഗതിക്കാർക്ക് ദേശീയ പതാക ഏത് രൂപത്തിൽ നിർമിക്കുന്നതിലും അനാഥമായി കിടക്കുന്നതിലും വേദനിക്കാത്തവരാണെന്നും ഇസ്മായിൽ പറഞ്ഞു. സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ആയഞ്ചേരിയിലെമംഗലാട് നഫീസത്തുൽ മിസ് രിയ ക്യാമ്പസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു.

ആയഞ്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് എം.കെ.മുഹമ്മദലി അദ്ധ്യക്ഷനായിരുന്നു.മുസ് ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി മൊയ്‌ദീൻ കോയ,ജില്ലാ ഭാരവാഹികളായ എം പി ഷാജഹാൻ, ഷാഹിർ കുട്ടമ്പൂർ, ഒ കെ ഫൈസൽ, വി അബ്ദുൽ ജലീൽ, ഷുഹൈബ് കുന്നത്ത്, സി.കെ.നാസർ, ഫാസിൽ നടേരി,മൻസൂർ എടവലത്ത്, കിളിയമ്മൽ കുഞ്ഞബ്ദുള്ള, സി എ നൗഫൽ, ഇ പി സലീം, എം എം മുഹമ്മദ്‌, യൂനുസ് രാമത്ത്, അക്കാരോൽ അബ്ദുല്ല, സലീം കടമേരി, പനയുള്ളതിൽ അമ്മദ് ഹാജി, ലത്തീഫ് ചുണ്ട എന്നിവർ പ്രസംഗിച്ചു ഈസ റഹ്മാനി, മുഹമ്മദ്.സി, സലാം എൻ.കെ, റിയാസ്.ടി, ഇല്യാസ് മാങ്ങോട്, സൽമാൻ ആയഞ്ചേരി,അഫ്നാസ്മി ടിയേരി നേതൃത്വം നൽകി. ഹാരിസ് എടവത്ത് സ്വാഗതവും എം.ഹാരിസ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59284/national-flag-fascists-reap-crores-through-imports-p-ismail)