---
title: "വടകര തർജ്ജനി; സ്വാതന്ത്ര്യദിനത്തിൽ എല്ലാവീടുകളിലും ത്രിവർണ്ണപതാക ഉയർത്തും"
english_title: "Vadakara Tarjani; Tricolor flags will be hoisted in every house on Independence Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59376/vadakara-tarjani-tricolor-flags-will-be-hoisted-in-every-house-on-independence-day"
published_at: "2022-08-04T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb5d1f0876f_THARJJINI.jpg"
keywords: []
---

# വടകര തർജ്ജനി; സ്വാതന്ത്ര്യദിനത്തിൽ എല്ലാവീടുകളിലും ത്രിവർണ്ണപതാക ഉയർത്തും

> **Lead Summary:** **വടകര:** ലയൺസ് ക്ലബ്ബ് ഓഫ് വടകര തർജ്ജനിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ എല്ലാവീടുകളിലും ത്രിവർണ്ണപതാക ഉയർത്താൻ ഹർ ഘർ തിരംഗ് പദ്ധതി തുടങ്ങി.

## Article Content

**വടകര:** ലയൺസ് ക്ലബ്ബ് ഓഫ് വടകര തർജ്ജനിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ എല്ലാവീടുകളിലും ത്രിവർണ്ണപതാക ഉയർത്താൻ ഹർ ഘർ തിരംഗ് പദ്ധതി തുടങ്ങി.

എം.എ.സി.ടി. ജഡ്ജി കെ. രാമകൃഷ്ണൻ മേജർ വാസുദേവന് പതാക നൽകി ഉദ്ഘാടനം ചെയ്തു. പ്രശാന്തി, രമ്യാ സ്വരൂപ്, ജെസ്‌ന, വനജ, സുലോചന, മിനി പി.എസ്. നായർ, എ.എം. രമേശൻ, ബൈജു എന്നിവർ പങ്കെടുത്തു.

**കീഴൽ ശാഖ; വില്യാപ്പള്ളി പഞ്ചായത്ത് സഹകരണബാങ്ക് ശാഖ ഉദ്ഘാടനം നാളെ**

**വടകര: **വില്യാപ്പള്ളി പഞ്ചായത്ത് സർവീസ് സഹകരണബാങ്കിന്റെ കീഴൽ ശാഖയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് ബാങ്ക് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. ബാങ്കിന്റെ ആറാമത് ശാഖയാണിത്.**

ലോക്കർ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.യും ആദ്യനിക്ഷേപസ്വീകരണം സഹകരണവകുപ്പ് ജോയന്റ് രജിസ്ട്രാർ ബി. സുധയും സൗകര്യസവാരി വായ്പവിതരണം തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം. ശ്രീലതയും വിദ്യാരക്ഷാ വായ്പവിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുളയും പലിശരഹിത വായ്പവിതരണം കെ.വി. റീനയും ലിങ്കേജ് വായ്പവിതരണം ആയാടത്തിൽ രവീന്ദ്രനും വ്യാപാരരക്ഷാ വായ്പവിതരണം ടി. സുധീഷും നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.എം. ബാബു അധ്യക്ഷത വഹിക്കും.

1982-ൽ പ്രവർത്തനം തുടങ്ങിയ വില്യാപ്പള്ളി സഹകരണബാങ്കിന് നിലവിൽ ഹെഡ് ഓഫീസിനുപുറമേ മെയിൻ ശാഖ, വില്യാപ്പള്ളി സായാഹ്നശാഖ, മേമുണ്ട, വൈക്കിലശ്ശേരി റോഡ്, കുട്ടോത്ത് എന്നിവിടങ്ങളിലും ശാഖയുണ്ട്. 35 ജീവനക്കാരാണുള്ളത്. കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വായ്പകൾക്കു പുറമേ രണ്ട് കാർഷിക ക്ലബ്ബുകൾ, സെമിനാറുകളും പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കൽ, കർഷകസേവനകേന്ദ്രം, നാട്ടുചന്ത എന്നിവയും ബാങ്കിന്റെ പദ്ധതികളാണ്.

മേമുണ്ടയിൽ നന്മ സ്റ്റോറും വില്യാപ്പള്ളിയിൽ നീതി മെഡിക്കൽസും നടത്തുന്നു. 2007-08 മുതൽ തുടർച്ചയായി ലാഭത്തിലാണ് ബാങ്ക്. ഇപ്പോൾ 1.63 കോടിരൂപയുടെ ഓഹരിയും 116.51 കോടിരൂപ നിക്ഷേപവും 89.14 കോടിരൂപ വായ്പാ ബാക്കിനിൽപ്പും ഉണ്ട്. കേരളബാങ്കിൽ 1.5 കോടിരൂപയുടെ ഓഹരിയും 51.33 കോടിയുടെ നിക്ഷേപവും 2.38 കോടിരൂപ കരുതൽധനവുമുണ്ട്. 17 സെന്റ് സ്ഥലം വില്യാപ്പള്ളി ടൗണിൽ സ്വന്തമായുണ്ട്.

വൈകാതെതന്നെ എ.ടി.എം. സൗകര്യം തുടങ്ങുമെന്ന് ഭരണസമിതി വ്യക്തമാക്കി. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.എം. ബാബു, വൈസ് പ്രസിഡന്റ് ഒ.പി. രാജൻ, സെക്രട്ടറി പി. ഷീല, ഡയറക്ടർമാരായ വിനോദ് ചെറിയത്ത്, കൃഷ്ണൻ രാധാനിലയം, ഷിനി കനോത്ത്, രാഗി വടക്കെ പുതുക്കുടി എന്നിവർ പങ്കെടുത്തു.

**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59376/vadakara-tarjani-tricolor-flags-will-be-hoisted-in-every-house-on-independence-day)