---
title: "ജീവനക്കാർ കൂട്ട അവധി; വടകര ആർ.ടി.ഒ  ഓഫീസിന്റെ പ്രവർത്തനം താളം തെറ്റി "
english_title: "Employees leave on mass leave Vadakara RTO office operation disrupted."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59385/employees-leave-on-mass-leave-vadakara-rto-office-operation-disrupted"
published_at: "2022-08-04T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb5ed370d11_RTO_OFC_VTKRA.jpg"
keywords: []
---

# ജീവനക്കാർ കൂട്ട അവധി; വടകര ആർ.ടി.ഒ  ഓഫീസിന്റെ പ്രവർത്തനം താളം തെറ്റി 

> **Lead Summary:** **വടകര:** ജീവനക്കാർ കൂട്ട അവധി ആയതോടെ വടകര ആർ.ടി.ഒ ഓഫീസിന്റെ പ്രവർത്തനം താളം തെറ്റി. ആർ.ടി.ഒ. ,ജോയിന്റ് ആർ. ടി. ഓ, സീനിയർ സൂപ്രണ്ട് ,മൂന്നു ക്ലാർക്കുമാരാണ് കഴിഞ്ഞ മൂന്നു ദിവസമായി അസുഖത്തെ തുടർന്ന് അവധിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**വടകര:** ജീവനക്കാർ കൂട്ട അവധി ആയതോടെ വടകര ആർ.ടി.ഒ ഓഫീസിന്റെ പ്രവർത്തനം താളം തെറ്റി. ആർ.ടി.ഒ. ,ജോയിന്റ് ആർ. ടി. ഓ, സീനിയർ സൂപ്രണ്ട് ,മൂന്നു ക്ലാർക്കുമാരാണ് കഴിഞ്ഞ മൂന്നു ദിവസമായി അസുഖത്തെ തുടർന്ന് അവധിയിൽ പ്രവേശിപ്പിച്ചത്.

ഇവരുടെ അഭാവത്തെ തുടർന്ന് വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ വെറും കയ്യോടെ മടങ്ങേണ്ടിവന്നു . ഉയർന്ന ഉദ്യോഗസ്ഥരടക്കം ജീവനക്കാർ അവധിയിലായാൽ ബദൽ സംവിധാനം ഏർപെടുത്താറുണ്ട് . എന്നാൽ ഈ ഓഫീസിൽ ഇത്തരത്തിലുള്ള ഒരു കാര്യവും നടന്നിട്ടില്ല .

തിങ്കളാഴ്ച മുതലാണ് ജീവനക്കാർ അവധിയിലായത്. വടകര ആർ.ടി.ഒ ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് വികസ സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

**വടകര തർജ്ജനി; സ്വാതന്ത്ര്യദിനത്തിൽ എല്ലാവീടുകളിലും ത്രിവർണ്ണപതാക ഉയർത്തും**

**വടകര: **ലയൺസ് ക്ലബ്ബ് ഓഫ് വടകര തർജ്ജനിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ എല്ലാവീടുകളിലും ത്രിവർണ്ണപതാക ഉയർത്താൻ ഹർ ഘർ തിരംഗ് പദ്ധതി തുടങ്ങി.

എം.എ.സി.ടി. ജഡ്ജി കെ. രാമകൃഷ്ണൻ മേജർ വാസുദേവന് പതാക നൽകി ഉദ്ഘാടനം ചെയ്തു. പ്രശാന്തി, രമ്യാ സ്വരൂപ്, ജെസ്‌ന, വനജ, സുലോചന, മിനി പി.എസ്. നായർ, എ.എം. രമേശൻ, ബൈജു എന്നിവർ പങ്കെടുത്തു.**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59385/employees-leave-on-mass-leave-vadakara-rto-office-operation-disrupted)