---
title: "മെമ്പേർസ് സിഗ്നേച്ചർ;  എഡ്യുകെയർ പദ്ധതി ഉദ്ഘാടനം ചെയ്തു "
english_title: "Member's signature; Educare project was inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59491/members-signature-educare-project-was-inaugurated"
published_at: "2022-08-04T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebaa6e0c1ac_THRIVALLOOR.jpg"
keywords: []
---

# മെമ്പേർസ് സിഗ്നേച്ചർ;  എഡ്യുകെയർ പദ്ധതി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **തിരുവള്ളൂർ: **തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15ൽ നടപ്പിലാക്കുന്ന വാർഡ്‌ മെമ്പേർസ് സിഗ്നേച്ചർ പ്രോഗ്രാമിന്റെ ഭാഗമായുള്ള 'എഡ്യു കെയർ 'വിദ്യാഭ്യാസ പദ്ധതി പ്രശസ്ത കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ നേരിടേണ്ടിവരുന്ന ക്ലേശങ്ങളെ അവസരങ്ങളാക്കി മാറ്റണമെന്നും സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനകാലത്ത് വിദ്യാർത്ഥികൾ സർഗശേഷി പ്രകടിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

**തിരുവള്ളൂർ: **തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15ൽ നടപ്പിലാക്കുന്ന വാർഡ്‌ മെമ്പേർസ് സിഗ്നേച്ചർ പ്രോഗ്രാമിന്റെ ഭാഗമായുള്ള 'എഡ്യു കെയർ 'വിദ്യാഭ്യാസ പദ്ധതി പ്രശസ്ത കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ നേരിടേണ്ടിവരുന്ന ക്ലേശങ്ങളെ അവസരങ്ങളാക്കി മാറ്റണമെന്നും സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനകാലത്ത് വിദ്യാർത്ഥികൾ സർഗശേഷി പ്രകടിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മത്സരപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി ഉന്നത കലാലയങ്ങളിൽ ഉപരിപoനം സാധ്യമാക്കുന്നതാണ് പദ്ധതി. അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ടെക്സ്റ്റൈൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു, ഹുലാ ഹൂപ് സ്പിന്നിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ലിയ മെഹബിൻ എന്നിവരെയും വിവിധ പരീക്ഷകളിൽ വിജയിച്ച വാർഡിലെ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

എഫ് എം മുനീർ അധ്യക്ഷനായി.ഷഹനാസ് കെ വി,ഡി പ്രജീഷ് , ബവിത്ത് മലോൽ , ഹാജറ പി സി , ടി എം വിജയൻ, ഹമീദ് വടകര, ടി റക്കീബ് സാഫിറ, ഡൊ: സജീർ, മുഹമ്മദ് മേപ്പയൂർ, കെ കെ അബ്ദുറഹിമാൻ ഹാജി, സി വി ഹമീദ്,ഇ എം ഷാനവാസ്, ഗംഗാധരൻ കൊടക്കാട്, ഇ എം ചെക്കൂട്ടി, നിസാർ എം എം,എഫ് എം അബ്ദുല്ല, ഷൈജ മഞ്ഞച്ചാർത്ത് , മൊയ്‌തു കീരങ്കോട്ട്, ഷഫീക് എ, അർഷാദ് കെ പ്രസംഗിച്ചു.

**12 വരെ നീട്ടി; ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് 12 വരെ അപേക്ഷിക്കാം**

**വടകര: **ഇഗ്നോയുടെ വടകര കോ-ഓപ്പറേറ്റീവ് കോളേജ് കേന്ദ്രത്തിൽ ജൂലായ് സെഷനിലെ സർട്ടിഫിക്കറ്റ്, ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് 12 വരെ അപേക്ഷിക്കാം.

രണ്ട്, മൂന്ന് വർഷ റീ രജിസ്‌ട്രേഷൻ തിയ്യതിയും 12 വരെ നീട്ടി. വിലാസം- [ignouadmission.samarth.edu.in.](ignouadmission.samarth.edu.in.) ഫോൺ- 04962965333.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59491/members-signature-educare-project-was-inaugurated)