---
title: "മുക്കാളിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേർക്ക് പരിക്ക് "
english_title: "A bus and a lorry collided in Mukali; About 30 people were injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59512/a-bus-and-a-lorry-collided-in-mukali-about-30-people-were-injured"
published_at: "2022-08-04T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebcd7d93a2d_ACCIDENT.jpg"
keywords: []
---

# മുക്കാളിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേർക്ക് പരിക്ക് 

> **Lead Summary:** **വടകര: **മുക്കാളിയിൽ വാഹനാപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

## Article Content

**വടകര: **മുക്കാളിയിൽ വാഹനാപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് ഇടിച്ചത്. ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് ലോറിയുമായി ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ബസിലുണ്ടായിരുന്ന മുപ്പതോളം പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

**മെമ്പേർസ് സിഗ്നേച്ചർ; എഡ്യുകെയർ പദ്ധതി ഉദ്ഘാടനം ചെയ്തു**

**തിരുവള്ളൂർ:** തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15ൽ നടപ്പിലാക്കുന്ന വാർഡ്‌ മെമ്പേർസ് സിഗ്നേച്ചർ പ്രോഗ്രാമിന്റെ ഭാഗമായുള്ള 'എഡ്യു കെയർ 'വിദ്യാഭ്യാസ പദ്ധതി പ്രശസ്ത കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.

ജീവിതത്തിൽ നേരിടേണ്ടിവരുന്ന ക്ലേശങ്ങളെ അവസരങ്ങളാക്കി മാറ്റണമെന്നും സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനകാലത്ത് വിദ്യാർത്ഥികൾ സർഗശേഷി പ്രകടിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സരപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി ഉന്നത കലാലയങ്ങളിൽ ഉപരിപoനം സാധ്യമാക്കുന്നതാണ് പദ്ധതി.

അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ടെക്സ്റ്റൈൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു, ഹുലാ ഹൂപ് സ്പിന്നിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ലിയ മെഹബിൻ എന്നിവരെയും വിവിധ പരീക്ഷകളിൽ വിജയിച്ച വാർഡിലെ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

എഫ് എം മുനീർ അധ്യക്ഷനായി.ഷഹനാസ് കെ വി,ഡി പ്രജീഷ് , ബവിത്ത് മലോൽ , ഹാജറ പി സി , ടി എം വിജയൻ, ഹമീദ് വടകര, ടി റക്കീബ് സാഫിറ, ഡൊ: സജീർ, മുഹമ്മദ് മേപ്പയൂർ, കെ കെ അബ്ദുറഹിമാൻ ഹാജി, സി വി ഹമീദ്,ഇ എം ഷാനവാസ്, ഗംഗാധരൻ കൊടക്കാട്, ഇ എം ചെക്കൂട്ടി, നിസാർ എം എം,എഫ് എം അബ്ദുല്ല, ഷൈജ മഞ്ഞച്ചാർത്ത് , മൊയ്‌തു കീരങ്കോട്ട്, ഷഫീക് എ, അർഷാദ് കെ പ്രസംഗിച്ചു.**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59512/a-bus-and-a-lorry-collided-in-mukali-about-30-people-were-injured)