---
title: "ഓര്‍ക്കാട്ടേരിയിലെ  പെട്രോള്‍ പമ്പിന് മുന്നില്‍  മോട്ടോര്‍ തൊഴിലാളികളുടെ പ്രതിഷേധം"
english_title: " petrol pump in Orkatteri Motor workers protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5975/petrol-pump-in-orkatteri-motor-workers-protest"
published_at: "2021-10-19T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e6819b2dc8_stu photo.jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയിലെ  പെട്രോള്‍ പമ്പിന് മുന്നില്‍  മോട്ടോര്‍ തൊഴിലാളികളുടെ പ്രതിഷേധം

> **Lead Summary:** **ഓര്‍ക്കാട്ടേരി : **ഇന്ധന വില കണ്ണില്‍ച്ചോരയില്ലാതെ വര്‍ധിപ്പിച്ച് ജനങ്ങളെ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് വലിച്ചെറിയുന്നു കേന്ദ്ര സര്‍ക്കാറിനെതിരെ എസ് ടി യു നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ധന വില വര്‍ദ്ധനവിനെതിരെ പരിഹാസ രൂപണേ മധുരംവിതരണം ചെയ്തുകൊണ്ടാണ് പ്രതിഷേധ പരിപാടി.

## Article Content

**ഓര്‍ക്കാട്ടേരി : **ഇന്ധന വില കണ്ണില്‍ച്ചോരയില്ലാതെ വര്‍ധിപ്പിച്ച് ജനങ്ങളെ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് വലിച്ചെറിയുന്നു കേന്ദ്ര സര്‍ക്കാറിനെതിരെ എസ് ടി യു നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ധന വില വര്‍ദ്ധനവിനെതിരെ പരിഹാസ രൂപണേ മധുരംവിതരണം ചെയ്തുകൊണ്ടാണ് പ്രതിഷേധ പരിപാടി.

ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധത്തിന് യൂണിറ്റ് പ്രസിഡന്റ് കെ ഇ ഇസ്മായില്‍ ,സെക്രട്ടറി അഷ്‌റഫ് കൊറോത്ത്. നിസാര്‍.നിസാര്‍ സി പി , സമീര്‍ ഇ ടി കെ . മുസാഫിര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി ഡീസല്‍ വില സെഞ്ചറിയിലേക്ക് കോവിഡ് മഹാമാരിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുമേല്‍ നിത്യേനയെന്നോണം പുതിയ ദുരിതങ്ങള്‍ കെട്ടിവയ്ക്കാന്‍ മോഡി സര്‍ക്കാരിന് ഒട്ടും മടിയില്ല. ജനങ്ങളുടെ ദുരിതം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാറിന്റെ പെരുമാറ്റം.

രണ്ടാഴ്ചയോളമായി എല്ലാ ദിവസവും ഇന്ധനവില വര്‍ധിപ്പിക്കുകയാണ് എണ്ണക്കമ്പനികള്‍. പെട്രോളിനൊപ്പം ഡീസലിനും പാചകവാതകത്തിനുമെല്ലാം വില ഉയരുന്നുണ്ട്. നിത്യേന വര്‍ദ്ധിപ്പിക്കുന്ന പെട്രൊള്‍ ഡീസല്‍ വില വര്‍ദ്ധനവിന്റെ ദുരിതം പേറി പൊതു ജനങ്ങളുടെയും മോട്ടോര്‍ തൊഴിലാളികളുടെയും നട്ടെല്ല് ഒടിയുകയാണ്. - എസ്ടിയു പ്രവര്‍ത്തകര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5975/petrol-pump-in-orkatteri-motor-workers-protest)