---
title: "വടകരയിൽ സ്വാതന്ത്ര്യ സംരക്ഷണ സദസ്സ്"
english_title: "Freedom Protection Assembly at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59761/freedom-protection-assembly-at-vadakara"
published_at: "2022-08-05T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ed2f6a9f7bf_freedom.jpg"
keywords: []
---

# വടകരയിൽ സ്വാതന്ത്ര്യ സംരക്ഷണ സദസ്സ്

> **Lead Summary:** **വടകര:** സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര മുൻസിപ്പാലിറ്റി ഓഫീസിൽ സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് നടന്നു.

## Article Content

**വടകര:** സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര മുൻസിപ്പാലിറ്റി ഓഫീസിൽ സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് നടന്നു.

രാജ്യം എഴുപത്താഞ്ചാമത് സാതന്ത്ര്യം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യത്തിൻ്റെ മൂല്യം ഉയർത്തി പിടിക്കാൻ സദസ്സ് ആഹ്വാനം ചെയ്തു.ദേശീയ ചിഹ്നങ്ങൾ പോലും വീഭാഗിയതക്ക് ഉപയോഗിക്കുന്ന കേന്ദ്ര ഭരണാധികാരികളെ തിരിച്ചറിഞ്ഞ് സ്വാതന്ത്രത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് സദസ്സ് പ്രതിജ്ഞയെടുത്തു.

കെ.ജി.ഒ.എ ജില്ലാ കമ്മറ്റി മെമ്പർ എൻ.കെ. ഹരീഷ് സദസ്സ് ഉദ്ഘാടനം ചെയ്തു . ഏരിയ സെക്രട്ടറി സുധീഷ് പുത്തൻപുരയിൽ , കെ എം സി എസ് യു ജില്ല ജോയിൻ്റ് സെക്രട്ടറി ബീനീഷ് എന്നിവർ സംസാരിച്ചു.

ജില്ലാ കൗൺസിൽ അംഗം ടി.സി സജീവൻ നന്ദി പറഞ്ഞു. കെ.ജി .ഒ.എ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ രാജീവൻ വിളയാട്ടൂർ ,ജില്ല കമ്മറ്റി അംഗം ടി രാജൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59761/freedom-protection-assembly-at-vadakara)