---
title: "വടകരയിൽ ഇനി മാലിന്യ ശേഖരണം ഡിജിറ്റലൈസേഷനിൽ "
english_title: "In Vadakara, waste collection is now digitalised"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59767/in-vadakara-waste-collection-is-now-digitalised"
published_at: "2022-08-05T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ed344683ed5_harithamithram.jpg"
keywords: []
---

# വടകരയിൽ ഇനി മാലിന്യ ശേഖരണം ഡിജിറ്റലൈസേഷനിൽ 

> **Lead Summary:** **വടകര: **നഗരസഭയിൽ ഹരിയാലി ഹരിത കർമ്മ സേന വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന സർക്കാറിന്റെ ഹരിതമിത്രം ആപ്പ് വഴിയാകും ഇനി അജൈവ മാലിന്യ ശേഖരണം നടത്തുക.

## Article Content

**വടകര: **നഗരസഭയിൽ ഹരിയാലി ഹരിത കർമ്മ സേന വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന സർക്കാറിന്റെ ഹരിതമിത്രം ആപ്പ് വഴിയാകും ഇനി അജൈവ മാലിന്യ ശേഖരണം നടത്തുക.

ഇതിന്റെ പൈലറ്റ് സർവ്വേ മൂന്നാം വാർഡായ പഴങ്കാവിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ക്യു ആർ കോഡ് പതിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി.പ്രജിതയുടെ അധ്യക്ഷതയായി.

ചടങ്ങിൽ കൗൺസിലർമാരായ കെ നിഷ, കാനപ്പള്ളി ബാലകൃഷ്ണൻ, പി പി ബാലകൃഷ്ണൻ, ഗ്രീൻ വാർഡ് ലീഡർ കെ.വിജയൻ, കെ.സി. പവിത്രൻ മാസ്റ്റർ, എം.പി. ഷീജ, വി.സി.ലീല, പ്രസന്ന കെ, വി. പി. ശശി, കെൽട്രോൺ എൻജിനീയർമാരായ കെ.പി. ശ്രാവൺ, ബി വൈശാഖ്, ആര്‍ റെജില്‍, ഹരിയാലി കോഡിനേറ്റർ മണലിൽ മോഹനൻ, നവകേരള മിഷൻ കോഡിനേറ്റർ ഷംന, സെക്രട്ടറി പി കെ അനില എന്നിവർ സംസാരിച്ചു. പീടികയുള്ള പറമ്പത്ത് സുരേഷിന്റെ വീട്ടിലാണ് ഉദ്ഘാടന വേളയിൽ ക്യു ആർ കോഡ് സ്ഥാപിച്ചത്.

ഒരു മാസം കൊണ്ട് സർവ്വേ പൂർത്തിയാക്കി വടകര നഗരസഭയിൽ അജൈവ മാലിന്യ ശേഖരണം ഹരിതമിത്രം ആപ്പ് വഴിയാണെന്ന് ചെയർപേഴ്സൺ കെ പി ബിന്ദു പറഞ്ഞു.

രാജ്യം എഴുപത്താഞ്ചാമത് സാതന്ത്ര്യം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യത്തിൻ്റെ മൂല്യം ഉയർത്തി പിടിക്കാൻ സദസ്സ് ആഹ്വാനം ചെയ്തു.ദേശീയ ചിഹ്നങ്ങൾ പോലും വീഭാഗിയതക്ക് ഉപയോഗിക്കുന്ന കേന്ദ്ര ഭരണാധികാരികളെ തിരിച്ചറിഞ്ഞ് സ്വാതന്ത്രത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് സദസ്സ് പ്രതിജ്ഞയെടുത്തു.

കെ.ജി.ഒ.എ ജില്ലാ കമ്മറ്റി മെമ്പർ എൻ.കെ. ഹരീഷ് സദസ്സ് ഉദ്ഘാടനം ചെയ്തു . ഏരിയ സെക്രട്ടറി സുധീഷ് പുത്തൻപുരയിൽ , കെ എം സി എസ് യു ജില്ല ജോയിൻ്റ് സെക്രട്ടറി ബീനീഷ് എന്നിവർ സംസാരിച്ചു.

ജില്ലാ കൗൺസിൽ അംഗം ടി.സി സജീവൻ നന്ദി പറഞ്ഞു. കെ.ജി .ഒ.എ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ രാജീവൻ വിളയാട്ടൂർ ,ജില്ല കമ്മറ്റി അംഗം ടി രാജൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59767/in-vadakara-waste-collection-is-now-digitalised)