മഴ: ജില്ലയിൽ 16 ക്യാമ്പുകളിലായി 205 കുടുംബങ്ങൾ

മഴ: ജില്ലയിൽ 16 ക്യാമ്പുകളിലായി  205 കുടുംബങ്ങൾ
Aug 5, 2022 10:43 PM | By Divya Surendran

വടകര : മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 16 ക്യാമ്പുകളാണുള്ളത്‌. 205 കുടുംബങ്ങളിലെ 645 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 237 പുരുഷന്മാരും 263 സ്ത്രീകളും 145 കുട്ടികളും ക്യാമ്പുകളിലുണ്ട്. വടകര താലൂക്കിൽ എട്ട് ക്യാമ്പുകളിലായി 143 കുടുംബങ്ങളിൽ നിന്നുള്ള 417 പേരാണുള്ളത്.

160 പുരുഷൻമാർ, 178 സ്ത്രീകൾ, 79 കുട്ടികൾ. കോഴിക്കോട് താലൂക്കിൽ രണ്ട് ക്യാമ്പുകളാണുള്ളത്. കച്ചേരിക്കുന്ന് അങ്കണവാടിയിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുണ്ട്. ഒരു പുരുഷനും 2 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടും. കുമാരനല്ലൂർ വില്ലേജിലെ ലോലയിൽ അങ്കണവാടിയിൽ ആരംഭിച്ച ക്യാമ്പിൽ മൂന്ന് അംഗങ്ങൾ ഉള്ള ഒരു കുടുംബം താമസിക്കുന്നു.

കൊയിലാണ്ടി താലൂക്കിൽ നാല് ക്യാമ്പുകളാണുള്ളത്. ചക്കിട്ടപ്പാറ കൂരാച്ചുണ്ട് വില്ലേജുകളിലെ 51 കുടുംബങ്ങളളിൽ നിന്നുള്ള 178 പേരാണ് ഇവിടെ ഉള്ളത്. ഇതിൽ 61 പുരുഷന്മാർ 72 സ്ത്രീകൾ 45 കുട്ടികൾ എന്നിവരുൾപ്പെടും. താമരശ്ശേരി താലൂക്കിൽ മുത്തപ്പൻ പുഴ ഭാഗത്തെ 7 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 13 കുടുംബങ്ങളിൽ നിന്നുള്ള 42 പേരാണുള്ളത്. 12 പുരുഷൻമാർ, 16 സ്ത്രീകൾ, 14 കുട്ടികൾ.

നഗരം വില്ലേജ് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് തെക്കുഭാഗത്തു താമസിക്കുന്ന ഫൈസൽ എന്നവരുടെ വീടിന്റെ മേൽക്കൂര മഴയിൽ തകർന്നു വീണു. ആളപായമില്ല. കക്കയം ഡാംസെെറ്റ് റോഡിൽ ഒമ്പതാം വളവിൽ റോഡിന്റെ ഒരുവശം ഇടിഞ്ഞു താഴ്ന്നു. ബാലുശ്ശേരി വില്ലേജിൽ കടലാട് കണ്ടി അഷ്‌റഫ്‌ എന്നവരുടെ കിണർ ഇടിഞ്ഞുതാണു.

പുതുപ്പാടി പഞ്ചായത്ത് പത്താം വാർഡിൽ വീട് മുറ്റത്തിന്റെ മതിൽ ഇടിഞ്ഞ് സാജിത പള്ളിക്കുന്നുമ്മൽ എന്നവരും കുടുംബവും ബന്ധു വീട്ടിലേക്ക് മാറി. ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ - 1077.

Rains: 205 families in 16 camps in the district

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories