---
title: "വടകര പെരുവാട്ടും താഴ മുതല്‍ കോട്ടക്കടവ് വരെ  ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന് സിപിഐ(എം) "
english_title: "CPI (M) demands construction of flyover from Peruvattum Thazha to Kottakkadav"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5984/cpi-m-demands-construction-of-flyover-from-peruvattum-thazha-to-kottakkadav"
published_at: "2021-10-19T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e71873a276_divakaran master .jpg"
keywords: []
---

# വടകര പെരുവാട്ടും താഴ മുതല്‍ കോട്ടക്കടവ് വരെ  ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന് സിപിഐ(എം) 

> **Lead Summary:** **വടകര :** ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരുവാട്ടും താഴ മുതല്‍ കോട്ടക്കടവ് വരെയുള്ള ഭാഗത്ത് ഫ്‌ലൈഓവര്‍ നിര്‍മ്മിക്കണമെന്ന് സിപിഐ എം വടകര ടൗണ്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മ്മിച്ച് നഗരത്തെ രണ്ടായി മുറിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.

## Article Content

**വടകര :** ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരുവാട്ടും താഴ മുതല്‍ കോട്ടക്കടവ് വരെയുള്ള ഭാഗത്ത് ഫ്‌ലൈഓവര്‍ നിര്‍മ്മിക്കണമെന്ന് സിപിഐ എം വടകര ടൗണ്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മ്മിച്ച് നഗരത്തെ രണ്ടായി മുറിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.

കേളുഏട്ടന്‍ പി പി ശങ്കരന്‍ സ്മാരകത്തിന് സമീപം ടി പി ചന്ദ്രന്‍ നഗറില്‍ ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ കെ ബാലന്‍ പതാക ഉയര്‍ത്തി.

കെ കെ പത്മനാഭന്‍, ഒ വി ചന്ദ്രന്‍, കെ പി ബിന്ദു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം ഇ പവിത്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം ഇ പവിത്രന്‍ സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5984/cpi-m-demands-construction-of-flyover-from-peruvattum-thazha-to-kottakkadav)