---
title: "നടന വൈഭവങ്ങൾ; വില്യാപ്പള്ളി രാജൻ സ്മാരക അവാർഡ് മുഹമ്മദ് പേരാമ്പ്രയ്ക്ക്    "
english_title: "acting skills; Vilyapalli Rajan Memorial Award to Muhammad Perampra"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59855/acting-skills-vilyapalli-rajan-memorial-award-to-muhammad-perampra"
published_at: "2022-08-06T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62edfab069b55_muhammad_perambra.jpg"
keywords: []
---

# നടന വൈഭവങ്ങൾ; വില്യാപ്പള്ളി രാജൻ സ്മാരക അവാർഡ് മുഹമ്മദ് പേരാമ്പ്രയ്ക്ക്    

> **Lead Summary:** നാടക -സിനിമാ നടനും സംവിധായകനുമായ വില്യാപ്പള്ളി രാജൻ്റെ സ്മരണാർത്ഥം വില്യാപ്പള്ളി രാജൻ അനുസ്മരണ സമിതി ഏർപ്പെടുത്തുന്ന ഈ വർഷത്തെ അവാർഡ് നടൻ മുഹമ്മദ് പേരാമ്പ്രക്ക് സമ്മാനിക്കുമെന്ന് സെക്രട്ടറി സജീവൻ ചോറോട് അറിയിച്ചു.മാമുക്കോയ, പ്രാൻസിസ് ടി മാവേലിക്കര, ടി കെ വിജയരാഘവൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

## Article Content

നാടക -സിനിമാ നടനും സംവിധായകനുമായ വില്യാപ്പള്ളി രാജൻ്റെ സ്മരണാർത്ഥം വില്യാപ്പള്ളി രാജൻ അനുസ്മരണ സമിതി ഏർപ്പെടുത്തുന്ന ഈ വർഷത്തെ അവാർഡ് നടൻ മുഹമ്മദ് പേരാമ്പ്രക്ക് സമ്മാനിക്കുമെന്ന് സെക്രട്ടറി സജീവൻ ചോറോട് അറിയിച്ചു.മാമുക്കോയ, പ്രാൻസിസ് ടി മാവേലിക്കര, ടി കെ വിജയരാഘവൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

19 ന് വില്ലാപ്പള്ളി രാജൻ ചരമ ദിനത്തിൽ ചോറോട് നടക്കുന്ന ചടങ്ങിൽ , കരിവെള്ളൂർ മുരളി അവാർഡ് സമ്മാനിക്കും.വി ടി മുരളി അധ്യക്ഷനാവും.10,001 രൂപയും പ്രശസ്തിപത്രവും മൊമൻ്റോയുമടങ്ങുന്ന അവാർഡ് കരിവെള്ളൂർ മുരളി സമ്മാനിക്കും. മനോജ് നാരായണൻ, ടി വി ബാലൻ , പ്രേമൻ മേലടി, ഗീത ചോറോട്, വടകര രാഘവൻ തുടങ്ങിയവർ സംസാരിക്കും.

1970 മുതൽ നാടക രംഗത്ത് പ്രവർത്തിക്കുന്ന മുഹമ്മദ് പേരാമ്പ്ര അമേച്ചർ നാടകങ്ങളിലൂടെയാണ് ചുവടുറുപ്പിച്ചത്.  കോഴിക്കോട് ചിരന്തന, കെപിഎസി.  സ്റ്റേജ് ഇന്ത്യ. വടകര വരദ. തിരുവനന്തപുരം അക്ഷര കല, അങ്കമാലി നടകനിലയം. ചങ്ങനാശ്ശേരി അണിയറ. കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻ. കൊച്ചിൻ കലാസമിതി.കോഴിക്കോട് കലാഭവൻ . തുടങ്ങിയ പ്രൊഫഷനൽ ട്രൂപ്പ്കളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

1992 ൽ സംസ്ഥാന സ്പെഷ്യൽ ജൂറി  അവാർഡ്  (ഉപഹാരം).  2000 മികച്ച സഹ നടൻ(നിറനിറയോ ).2006 മികച്ച സഹ നടൻ(രാഷ്ട്ര പിതാവ്),കാവാലം നാരായണ  പണിക്കർ സ്മാരക അവാർഡ്. ബാലൻ കെ നായർ സ്മാരക അവാർഡ് . ഇഎംഎസ് സ്മാരക അവാർഡ് . എസ് പി  പിള്ള നാടക പുരസ്കാരം തുടങ്ങി. നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

തകര ചെണ്ട, കഥ പറയുമ്പോൾ, പത്തേമാരി. കുഞ്ഞനന്തൻ്റെ കട, ഉട്ടോപ്യയിലെ രാജാവ്, ഉൾട്ട,സൈഗാൾ പാടുന്നു. ജഗള. തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു.  ഭാര്യ പരേതയായ കുഞ്ഞാമി.  മകൻ. സിറാജ് പേരാമ്പ്ര.  ലൈല സിറാജ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59855/acting-skills-vilyapalli-rajan-memorial-award-to-muhammad-perampra)