---
title: "സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും ഉടൻ നൽകണം"
english_title: "Dues of dearness allowance and leave surrender should be paid immediately to government employees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59867/dues-of-dearness-allowance-and-leave-surrender-should-be-paid-immediately-to-government-employees"
published_at: "2022-08-06T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee03513526b_ksta.jpg"
keywords: []
---

# സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും ഉടൻ നൽകണം

> **Lead Summary:** **വടകര:** സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും ഉടൻ നൽകണമെന്ന് കെ.എം.സി.എസ്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ സുരേഷ് ആവശ്യപ്പെട്ടു.

## Article Content

**വടകര:** സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും ഉടൻ നൽകണമെന്ന് കെ.എം.സി.എസ്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ സുരേഷ് ആവശ്യപ്പെട്ടു.

വടകര യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. സജു അധ്യക്ഷതവഹിച്ചു. എം.പി. രാജേഷ് കുമാർ, ടി.ടി. രഘുനാഥൻ, സി. അശോകൻ എന്നിവർ സംസാരിച്ചു.

**വടകര: **അക്കാദമി അവാർഡ് പ്രഖ്യാപിച്ച നാൾ മുതൽ വടകരയിലെ കടത്തനാട്ട് നാരായണൻ്റെ വീട്ടിൽ തിരക്കൊഴിയുന്നില്ല. ഏവരുടെയും സ്നേഹ മഴ. കേരളാ സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കടത്തനാട്ട് നാരായണനെ കോൺഗ്രസ് (എസ് )സാംസ്കാരിക സംഘടനയായ സോഷ്യലിസ്റ്റ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ചെയർമാൻ തയ്യുള്ളതിൽ രാജൻ പൊന്നാടയണിയിച്ചു. വി. ഗോപാലൻ, പി. സോമശേഖരൻ, വി.പി. സുരേന്ദ്രൻ, വടകര രാഘവൻ, കെ.കെ. ജയപ്രകാശ്, ടി. രാധാകൃഷ്ണൻ, വി. രഞ്ജിത്ത്, ദീപക് മണിയൂർ എന്നിവർ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വടകര ജെ.ടി. സ്കൂൾ പൂർവാധ്യാപകൻകൂടിയായ കടത്തനാട്ട് നാരായണനെ വടകര ജെ.ടി.എസ്. പൂർവാധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.

ഇ. കൃഷ്ണൻ പൊന്നാടയണിയിച്ചു. എ.കെ. നാണു, എം. കുഞ്ഞബ്ദുള്ള, വി.കെ. ബാലൻ, കെ.കെ. ശങ്കരൻ, ഒ. രാഘവൻ, ഇ.കെ. പ്രിയംവദ, എൻ. ചന്ദ്രി, കെ. ശ്രീമതി, കെ. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സമഗ്രസംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കടത്തനാട് നാരായണനെ വടകര സെൻട്രൽ റോട്ടറി ക്ലബ്ബ് അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു.

ക്ലബ്ബ് പ്രസിഡൻറ് ബാലകൃഷ്ണൻ, റോട്ടറി ഡിസ്‌ട്രിക്ട് ചെയർമാൻ രാജ്കുമാർ, സെക്രട്ടറി രാജേഷ് കക്കാട്ട്, ട്രഷറർ രാജൻ, ജ്യോതികുമാർ, രാജൻ കായണ്ണ എന്നിവർ പങ്കെടുത്തു. കടത്തനാട്ട് നാരായണനെ പുറങ്കര ജെ.ബി. സ്കൂൾ ആദരിച്ചു. വിദ്യാർഥികളും അധ്യാപകരും പി.ടി.എ. ഭാരവാഹികളും അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരവ് അറിയിച്ചത്. തുടർന്ന് വിദ്യാർഥികളുമായി അദ്ദേഹം സംസാരിച്ചു. സുർജിത്ത് പൊന്നാട അണിയിച്ചു. പ്രധാനാധ്യാപകൻ നിഖിൽ ഉപഹാരം നൽകി. കൈലാസ്, പി.കെ. രഞ്ജിഷ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59867/dues-of-dearness-allowance-and-leave-surrender-should-be-paid-immediately-to-government-employees)