---
title: "സജീവന്റെ നിരാലംഭമായ കുടുംബത്തിന് സർക്കാർ  ധനസഹായം നൽകണമെന്ന്  താലൂക്ക് വികസന സമിതി   "
english_title: "The Taluk Development Committee asked the government to provide financial assistance to the family of the activist"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59874/the-taluk-development-committee-asked-the-government-to-provide-financial-assistance-to-the-family-of-the-activist"
published_at: "2022-08-06T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee0a6a6d076_sajeevan.jpg"
keywords: []
---

# സജീവന്റെ നിരാലംഭമായ കുടുംബത്തിന് സർക്കാർ  ധനസഹായം നൽകണമെന്ന്  താലൂക്ക് വികസന സമിതി   

> **Lead Summary:** **വടകര: **പൊലീസ് അനാസ്ഥകാരണം മരിച്ച കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്റെ നിരാലംഭമായ കുടുംബത്തിന് സർക്കാർ മതിയായ ധനസഹായം നൽകണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സമിതി അംഗവും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ പി സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്.സമിതി പ്രമേയം അംഗീകരിച്ച് സർക്കാറിന് അയക്കാൻ തീരുമാനിച്ചു.

## Article Content

**വടകര: **പൊലീസ് അനാസ്ഥകാരണം മരിച്ച കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്റെ നിരാലംഭമായ കുടുംബത്തിന് സർക്കാർ മതിയായ ധനസഹായം നൽകണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സമിതി അംഗവും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ പി സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്.സമിതി പ്രമേയം അംഗീകരിച്ച് സർക്കാറിന് അയക്കാൻ തീരുമാനിച്ചു.

ഇക്കഴിഞ്ഞ ജൂലൈ 22 ന് റോഡിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതുമായി ബന്ധപെട്ട് വടകര പൊലീസ് സജീവനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു . ശാരീരിക മർദ്ദനത്തിനും പൊലീസിൽ നിന്ന് ഇരയായി . സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണ സജീവനെ തൽസമയം ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയാറായില്ല. അടിയന്തിര ആരോഗ്യ പരിചരണം ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ സജീവന്റെ ജീവൻ രക്ഷിക്കാമായിരുന്നു.

വടകര പൊലീസ് ഗുരുതരമായ കൃത്യവിലോപം ആണ് സ്വീകരിച്ചത് . സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തിരമായി പ്രഖ്യാപിക്കുകയും അടിയന്തര നടപടികൾ സ്വീകരിച്ചതും സ്വാഗതാർഹമാണ്. സജീവന്റെ രോഗിയും പ്രായമുള്ള അമ്മയും അമ്മുടെ ചേച്ചിയും സജീവന്റെ സംരക്ഷണത്തിലാന്ന് ജീവിച്ചു പോന്നത്. നിരാലംഭമായ കുടുംബത്തിന് മുന്നോട്ട് പോകാൻ ആവശ്യമായ ധനസഹായം നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിൽ പറഞ്ഞു .

താലൂക്കിന്റെ വിവിധ മലയോര മേഖലയിൽ അപകട മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിപ്പിക്കാൻ റവന്യൂ ദുരന്ത നിവാരണ വകുപ്പുകൾ നടപടി സ്വീകരിക്കണം. പഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി ശാശ്വതമായി പ്രശ്ന പരിഹാരത്തിന് കാലവിളംബം ഉണ്ടാകരുത്. കക്കട്ട് അങ്ങാടിയിൽ പൊതുമരാമത്ത് വകുപ്പ് 1.58 കോടി രൂപയുടെ സർക്കാർ ഭരണാനുമതിയിൽ ടെൻഡർ ചെയ്ത് പ്രവർത്തി ആരംഭിച്ച ഫുട്പാത്ത് - കൈവരി- ഡ്രെയിനേജ് പ്രവർത്തി നാൽപത് ശതമാനം പോലും പൂർത്തിയാക്കിയിട്ടില്ല. കരാറുകാരനെ കാണാനില്ല. കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്ത കരാർ കാരനെ ടെർമിനേറ്റ് ചെയ്ത് വർക്ക് ടെൻഡർ ചെയ്ത് അവാർഡ് ചെയ്ത് പ്രവർത്തി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പി സുരേഷ് ബാബു പ്രമേയങ്ങളിൽ ആവശ്യപെടുകയും സമിതി അംഗീകാരം നൽകുകയും ചെയ്തു .

ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിച്ചു.താലൂക്ക് വികസന സമിതി യോഗത്തിൽ കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പ്രസി. കെ പി വനജ കുന്നുമ്മൽ ബ്ലോക്ക് പ്രസി : കെ പി ചന്ദ്രി, വാണിമേൽ പഞ്ചായത്ത് പ്രസി. സുരയ്യ ടീച്ചർ എടച്ചേരി പ്രസി. എൻ പത്മിനി, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ , സമിതി അംഗങ്ങളായ പി സുരേഷ് ബാബു പ്രദീപ് ചോമ്പാല , പി പി രാജൻ ടി വി ബാലകൃഷ്ണൻ പി എം മുസ്തഫ ബാബു പറമ്പത്ത്,ഒഞ്ചിയം പഞ്ചായത്ത് പ്രസി: പി ശ്രീജിത്ത്, ബാബു ഒഞ്ചിയം, തഹസിൽദാർ പ്രസിൽ , വിവിധ വകുപ്പുകളുടെ തലവൻ മാർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ നിഷ പുത്തൻ പുരയിൽ . പുറമേരി പഞ്ചായത്ത് പ്രസി : അഡ്വ ജ്യോതി ലഷ്മി, സമിതി അംഗം സി കെ കരീം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59874/the-taluk-development-committee-asked-the-government-to-provide-financial-assistance-to-the-family-of-the-activist)