---
title: "പോയത് വിവാഹത്തിന്; ട്രെയിൻ യാത്രക്കിടയിൽ വിമുക്ത ഭടനെ കാണാനില്ലെന്ന് പരാതി "
english_title: "Went to get married; Complaint of not seeing Vimukta Vadhatan during the train journey"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59886/went-to-get-married-complaint-of-not-seeing-vimukta-vadhatan-during-the-train-journey"
published_at: "2022-08-06T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee14c92d3bb_missing_vatakara.jpg"
keywords: []
---

# പോയത് വിവാഹത്തിന്; ട്രെയിൻ യാത്രക്കിടയിൽ വിമുക്ത ഭടനെ കാണാനില്ലെന്ന് പരാതി 

> **Lead Summary:** **വടകര: **സുഹൃത്തിൻ്റെ മകൻ്റെ കല്യാണത്തിന് പോയ ട്രെയിൻ യാത്രക്കിടയിൽ വിമുക്ത ഭടനെ കാണാനില്ലെന്ന് പരാതി. വില്യാപ്പള്ളി ചേരിപ്പൊയിലിനടുത്ത മുന്നൂറ്റൻപറമ്പത്ത് പത്മനാഭൻ നായരെ യാണ് കാണാതായത്.വ്യാഴാഴ്ച കോട്ടയത്ത് കല്യാണത്തിന് പങ്കെടുക്കാൻ ബുധനാഴ്ച രാത്രിയാണ് വടകര നിന്ന് പോയത്.

## Article Content

**വടകര: **സുഹൃത്തിൻ്റെ മകൻ്റെ കല്യാണത്തിന് പോയ ട്രെയിൻ യാത്രക്കിടയിൽ വിമുക്ത ഭടനെ കാണാനില്ലെന്ന് പരാതി. വില്യാപ്പള്ളി ചേരിപ്പൊയിലിനടുത്ത മുന്നൂറ്റൻപറമ്പത്ത് പത്മനാഭൻ നായരെ യാണ് കാണാതായത്.വ്യാഴാഴ്ച കോട്ടയത്ത് കല്യാണത്തിന് പങ്കെടുക്കാൻ ബുധനാഴ്ച രാത്രിയാണ് വടകര നിന്ന് പോയത്.

കല്യാണത്തിൻ പങ്കെടുത്ത് ബുധനാഴ്ച രാത്രി വടകരയിലേക്ക് കോട്ടയത്ത് നിന്ന് ട്രെയിൻ കയറിയതാണ് വിവരം. ഇന്നലെ പുലർച്ചെ വടകര എത്തേണ്ടതായിരുന്നു. രാത്രിയിൽ ഒരു തവണ ഫോണിൽ കിട്ടിയിരുന്നു.പിന്നെ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മറ്റൊരു കമ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്ന സുഹൃത്തിന് വിളിച്ച് ഫോണിൽ പത്മനാഭന കിട്ടുന്നില്ലെന്ന് അറിയിച്ചപ്പോൾ അയാൾ പത്മനാഭൻ്റെ കമ്പാർട്ട്മെൻ്റിൽ എത്തിയപ്പോൾ കണ്ടില്ല.

അതിലുള്ളവരോട് അന്വേഷിച്ചപ്പോൾ കണ്ടില്ലെന്നാണ് തൃശൂരിൽ നിന്ന് കയറിയ ആൾ പറഞ്ഞത്. എന്നാൽ ബേഗ് ബർത്തിൽ ഉണ്ടായിരുന്നു.എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണ് പത്മനാഭൻ. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണമാരംഭിച്ചു.

**വടകര: **പൊലീസ് അനാസ്ഥകാരണം മരിച്ച കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്റെ നിരാലംഭമായ കുടുംബത്തിന് സർക്കാർ മതിയായ ധനസഹായം നൽകണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സമിതി അംഗവും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ പി സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്.സമിതി പ്രമേയം അംഗീകരിച്ച് സർക്കാറിന് അയക്കാൻ തീരുമാനിച്ചു.

ഇക്കഴിഞ്ഞ ജൂലൈ 22 ന് റോഡിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതുമായി ബന്ധപെട്ട് വടകര പൊലീസ് സജീവനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു . ശാരീരിക മർദ്ദനത്തിനും പൊലീസിൽ നിന്ന് ഇരയായി . സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണ സജീവനെ തൽസമയം ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയാറായില്ല. അടിയന്തിര ആരോഗ്യ പരിചരണം ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ സജീവന്റെ ജീവൻ രക്ഷിക്കാമായിരുന്നു.

വടകര പൊലീസ് ഗുരുതരമായ കൃത്യവിലോപം ആണ് സ്വീകരിച്ചത് . സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തിരമായി പ്രഖ്യാപിക്കുകയും അടിയന്തര നടപടികൾ സ്വീകരിച്ചതും സ്വാഗതാർഹമാണ്. സജീവന്റെ രോഗിയും പ്രായമുള്ള അമ്മയും അമ്മുടെ ചേച്ചിയും സജീവന്റെ സംരക്ഷണത്തിലാന്ന് ജീവിച്ചു പോന്നത്. നിരാലംഭമായ കുടുംബത്തിന് മുന്നോട്ട് പോകാൻ ആവശ്യമായ ധനസഹായം നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിൽ പറഞ്ഞു .

താലൂക്കിന്റെ വിവിധ മലയോര മേഖലയിൽ അപകട മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിപ്പിക്കാൻ റവന്യൂ ദുരന്ത നിവാരണ വകുപ്പുകൾ നടപടി സ്വീകരിക്കണം. പഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി ശാശ്വതമായി പ്രശ്ന പരിഹാരത്തിന് കാലവിളംബം ഉണ്ടാകരുത്. കക്കട്ട് അങ്ങാടിയിൽ പൊതുമരാമത്ത് വകുപ്പ് 1.58 കോടി രൂപയുടെ സർക്കാർ ഭരണാനുമതിയിൽ ടെൻഡർ ചെയ്ത് പ്രവർത്തി ആരംഭിച്ച ഫുട്പാത്ത് - കൈവരി- ഡ്രെയിനേജ് പ്രവർത്തി നാൽപത് ശതമാനം പോലും പൂർത്തിയാക്കിയിട്ടില്ല. കരാറുകാരനെ കാണാനില്ല. കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്ത കരാർ കാരനെ ടെർമിനേറ്റ് ചെയ്ത് വർക്ക് ടെൻഡർ ചെയ്ത് അവാർഡ് ചെയ്ത് പ്രവർത്തി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പി സുരേഷ് ബാബു പ്രമേയങ്ങളിൽ ആവശ്യപെടുകയും സമിതി അംഗീകാരം നൽകുകയും ചെയ്തു .

ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിച്ചു.താലൂക്ക് വികസന സമിതി യോഗത്തിൽ കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പ്രസി. കെ പി വനജ കുന്നുമ്മൽ ബ്ലോക്ക് പ്രസി : കെ പി ചന്ദ്രി, വാണിമേൽ പഞ്ചായത്ത് പ്രസി. സുരയ്യ ടീച്ചർ എടച്ചേരി പ്രസി. എൻ പത്മിനി, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ , സമിതി അംഗങ്ങളായ പി സുരേഷ് ബാബു പ്രദീപ് ചോമ്പാല , പി പി രാജൻ ടി വി ബാലകൃഷ്ണൻ പി എം മുസ്തഫ ബാബു പറമ്പത്ത്,ഒഞ്ചിയം പഞ്ചായത്ത് പ്രസി: പി ശ്രീജിത്ത്, ബാബു ഒഞ്ചിയം, തഹസിൽദാർ പ്രസിൽ , വിവിധ വകുപ്പുകളുടെ തലവൻ മാർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ നിഷ പുത്തൻ പുരയിൽ . പുറമേരി പഞ്ചായത്ത് പ്രസി : അഡ്വ ജ്യോതി ലഷ്മി, സമിതി അംഗം സി കെ കരീം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59886/went-to-get-married-complaint-of-not-seeing-vimukta-vadhatan-during-the-train-journey)