---
title: "ട്രെയിൻ യാത്രക്കിടയിൽ കാണാതായ വിമുക്ത ഭടൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തു    "
english_title: "The body of Vimukta Bhat, who went missing during the train journey, was recovered from the river"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60067/the-body-of-vimukta-bhat-who-went-missing-during-the-train-journey-was-recovered-from-the-river"
published_at: "2022-08-07T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef4cd4a0af4_pathmanabhan.jpg"
keywords: []
---

# ട്രെയിൻ യാത്രക്കിടയിൽ കാണാതായ വിമുക്ത ഭടൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തു    

> **Lead Summary:** **വടകര:** ട്രെയിൻ യാത്രക്കിടയിൽ കാണാതായ വില്യാപ്പള്ളി ചേരിപ്പൊയിൽ മുന്നൂറ്റാ പറമ്പത്ത് പത്മനാഭൻ്റെ മൃതദേഹം ആലുവ പുഴയിൽ നിന്ന് കണ്ടെടുത്തു.സംസ്കാരം ഇന്ന് സന്ധ്യയോടെ വീട്ടുവളപ്പിൽ നടക്കും. ആലുവ ഉളിയന്നൂർ ഭാഗത്ത് പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് ഇന്നലെ ഉച്ചക്ക് രണ്ടേകാലോടെയാണ് നാട്ടുകാർ കണ്ടത്.

## Article Content

**വടകര:** ട്രെയിൻ യാത്രക്കിടയിൽ കാണാതായ വില്യാപ്പള്ളി ചേരിപ്പൊയിൽ മുന്നൂറ്റാ പറമ്പത്ത് പത്മനാഭൻ്റെ മൃതദേഹം ആലുവ പുഴയിൽ നിന്ന് കണ്ടെടുത്തു.സംസ്കാരം ഇന്ന് സന്ധ്യയോടെ വീട്ടുവളപ്പിൽ നടക്കും. ആലുവ ഉളിയന്നൂർ ഭാഗത്ത് പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് ഇന്നലെ ഉച്ചക്ക് രണ്ടേകാലോടെയാണ് നാട്ടുകാർ കണ്ടത്.

നാട്ടുകാർ കരക്കെത്തിച്ച മൃതദേഹം ആലുവ താലൂക്ക് ഗവ: ആശുപത്രിയിൽ വെച്ച് ബന്ധുക്കൾ തിരിച്ചറിഞ്ഞു.കഴിഞ്ഞ ബുധാനാഴ്ച്ച നാട്ടിൽ നിന്ന് പുറപ്പെട്ട് സുഹൃത്തിൻ്റെ മകൻ്റെ കല്ലാണത്തിൽ പങ്കെടുത്ത് വ്യാഴാഴ്ച രാത്രി മലബാർ എക്സ്പ്രസിൽ വടകരക്ക് തിരിക്കുന്നതിനിടയിൽ കോട്ടയത്തിനും തൃശൂരിനും ഇടയിൽ വെച്ചാണ് കാണാതായത്.

പുറത്തേക്ക് തെറിച്ച് വീണെന്നാണ് അനുമാനം.ഇയാളുടെ ബാഗും പണമടങ്ങിയ പഴ്സും മറ്റും റെയിൽ വെയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം ചാലക്കുടി ഗവ. പ്രസിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: ഗീത. മക്കൾ: സത്യേഷ് (സൗദി) സദാനന്ദൻ (എയർ ഫോഴ്സ് ) മരുമക്കൾ: അമൃത, വൈഷണ 'സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, കല്യാണി അമ്മ, അമ്മുക്കുട്ടി അമ്മ, ഗീത അമ്മ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60067/the-body-of-vimukta-bhat-who-went-missing-during-the-train-journey-was-recovered-from-the-river)