---
title: "കാറിടിച്ച്  പരിക്കേറ്റ ബൈക്ക് യാത്രികന്  70 ലക്ഷത്തോളം നഷ്ടപരിഹാരം"
english_title: "70 lakhs compensation for biker injured in car collision-new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60077/70-lakhs-compensation-for-biker-injured-in-car-collision-new"
published_at: "2022-08-07T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef5b1c47b2a_money.jpg"
keywords: []
---

# കാറിടിച്ച്  പരിക്കേറ്റ ബൈക്ക് യാത്രികന്  70 ലക്ഷത്തോളം നഷ്ടപരിഹാരം

> **Lead Summary:** **വടകര:** കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ താരക്കണ്ടിയിൽ സലീമിന് 68,88,300 രൂപയും ഒൻപതുശതമാനം പലിശയും കോടതിച്ചെലവും ഉൾപ്പെടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

## Article Content

**വടകര:** കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ താരക്കണ്ടിയിൽ സലീമിന് 68,88,300 രൂപയും ഒൻപതുശതമാനം പലിശയും കോടതിച്ചെലവും ഉൾപ്പെടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി കെ. രാമകൃഷ്ണനാണ് ഉത്തരവിട്ടത്. യൂണിവേഴ്സൽ സാംബോ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2019 ഓഗസ്റ്റ് 17-നാണ് കേസിനാസ്പദമായ അപകടം നടന്നത്.

ആയഞ്ചേരിയിൽനിന്ന് തീക്കുനിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന കോട്ടപ്പള്ളി പൈങ്ങോട്ടായി സ്വദേശിയായ സലീമിനെ ആയഞ്ചേരി ടൗണിൽവെച്ച് എതിരേവന്ന കാറിടിക്കുകയായിരുന്നു. അന്യായക്കാരനുവേണ്ടി അഡ്വ. വി.എ. നജീബ്, എൻ.സി. അരുണിമ എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60077/70-lakhs-compensation-for-biker-injured-in-car-collision-new)