ഗ്രീൻ ടെക്നോളജി സെന്ററിലെ മണ്ണ് ജല പരിശോധനാ ലബോറട്ടറി നാടിനായി സമർപ്പിച്ചു

ഗ്രീൻ ടെക്നോളജി സെന്ററിലെ മണ്ണ് ജല പരിശോധനാ ലബോറട്ടറി നാടിനായി സമർപ്പിച്ചു
Aug 7, 2022 12:29 PM | By Kavya N

വടകര: നഗരസഭ ഗ്രീൻ ടെക്നോളജി സെന്ററിൽ ഹരിയാലിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മണ്ണ് - ജല പരിശോധന ലബോറട്ടറി തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. മാലിന്യ നിർമാർജനത്തിന് നഗരവും ഗ്രാമവും മരുമിച്ച് ഒരേ മനസോടെ പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു.

മാലിന്യ സംസ്കരണരംഗത്ത് കേരളം വടകര നഗരസഭയുടെ പ്രവർത്തനങ്ങളെ ഉറ്റുനോക്കുന്നതായും അവർ പറഞ്ഞു. ഏറ്റവും അത്യാധുനിക സാങ്കേതിക ഉപകരണങ്ങളാണ് മണ്ണ് ജല പരിശോധനയ്ക്ക് ഒരുക്കിയത്. മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ മണ്ണിൽ ആവശ്യം വേണ്ട പിഎച്ച്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി അനിവാര്യമായി വേണ്ട മൂലകങ്ങളും പരിശോധിക്കും. ജല പരിശോധനയിൽ ടോട്ടൽ കോളിഫോം, ഫീക്കൽ കോളിഫോം ഉൾപ്പെടെ 16 തരം പരിശോധനകളും ഇവിടെ ലഭിക്കും. ഇത്രയും പരിശോധനയ്ക്ക് 900 രൂപയും, മണ്ണ് പരിശോധനയ്ക്ക് 200 രൂപയുമാണ് ഈടാക്കുക.

വെള്ളം പരിശോധനയ്ക്ക് കൊണ്ട് വരുന്നവർ 100 മില്ലി ലിറ്റർ സ്റ്റെറിലൈസ്ഡ് ബോട്ടിലും 1 ലിറ്റർ കാനിലും വെള്ളം കൊണ്ടുവരണം. ടെക്നോളജി സെന്ററിലെ സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ ആവശ്യമായ ഏറ്റവും നൂതനമായ സോളാർ ടെക്നീഷ്യൻ കോഴ്സ് നിലവിലുള്ളതിൽ അഞ്ചിൽ ഒന്നു വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ബിഎൽഡിസി ഫാൻ നിർമ്മാണം, എൽഇഡി ബൾബ് റിപ്പയറിങ്ങും നിർമ്മാണവും, കിണർ റീചാർജിങ് ആൻഡ് പ്ലംബിംഗ്, ഹൈടെക് കാർഷിക നഴ്സറി നിർമ്മാണം, ഗ്രാഫ്റ്റിംഗ്, ബഡ്ഡിങ്, ലയറിങ്, ഫാഷൻ ടെക്നോളജി, ടൈലറിംഗ്, വാഴയിൽ നിന്നും ചക്കയിൽ നിന്നും നൂറിലധികം ഉൽപ്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയ കോഴ്സുകളും നടത്തും. ഹരിയാലിയുടെ സാങ്കേതിക സഹായം തേടുന്ന പഞ്ചായത്തുകൾക്ക് സംരംഭങ്ങളുടെ പരിശീലനം സൗജന്യമായി നൽകും.

കൂടാതെ ആദ്യം എത്തുന്ന 50 പേർക്ക് സൗജന്യ നിരക്കിൽ ജലാപരിശോധന നടത്തും എന്ന് ചെയർമാൻ പ്രഖ്യാപിച്ചു. വൈസ് ചെയർപേഴ്സൺ കെ കെ വനജ, പയ്യോളി നഗരസഭ ചെയർപേഴ്സൺ വടക്കയിൽ ഷഫീക്, പഞ്ചായത്ത് പ്രസിഡണ്ടായ കെ കെ ബിജുള, ചോറോട് പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ ശ്രീ. മധുസൂദനൻ,സ്ഥിരം സമിതി അധ്യക്ഷന്മാരായ പി വിജയി, പി സജീവ് കുമാർ, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രകാശ്, ഹരിയാലി കോർഡിനേറ്റർ ശ്രീ. മണലിൽ മോഹനൻ, ടി പി ഗോപാലൻ, സി രാമകൃഷ്ണൻ, പ്രൊഫ. കെ കെ മഹമൂദ്, കെ പ്രകാശൻ, പി പി വ്യാസൻ, സി കുമാരൻ, സി സോമശേഖരൻ, ചോക്രന്റവിട ചന്ദ്രൻ, എം. പി. അബ്ദുള്ള സെക്രട്ടറി എൻ കെ ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.

Soil Water Testing Laboratory at Green Technology Center dedicated to Nadi

Next TV

Related Stories
#Tapansen| ജനകീയ ബദൽനയം: കേന്ദ്രം കേരളത്തെ വേട്ടയാടുന്നു - സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ

Apr 19, 2024 08:47 PM

#Tapansen| ജനകീയ ബദൽനയം: കേന്ദ്രം കേരളത്തെ വേട്ടയാടുന്നു - സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ

സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ബദൽ നയങ്ങൾ ആവിഷ്കരിക്കുന്നത് കൊണ്ടാണ് കേന്ദ്രം കേരളത്തെ വേട്ടയാടുന്നതെന്ന് സിഐടിയു ദേശീയ ജനറൽ...

Read More >>
 #Sakshamapp|ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ സഹായം : ആവശ്യമുള്ളവര്‍ സക്ഷം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

Apr 19, 2024 08:41 PM

#Sakshamapp|ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ സഹായം : ആവശ്യമുള്ളവര്‍ സക്ഷം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്...

Read More >>
#postalvoting|മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ട് നാളെ മുതൽ

Apr 19, 2024 08:08 PM

#postalvoting|മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ട് നാളെ മുതൽ

ജില്ലയിൽ തിരുവമ്പാടി ഉൾപ്പെടെ മൂന്ന് കേന്ദ്രങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ടിന് ജില്ലയിൽ നാളെ ...

Read More >>
#ldsf|ലഘുലേഖ പ്രകാശനം ഇടത് ചേരിയെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് എൽ.ഡി.എസ്.എഫ്

Apr 19, 2024 02:14 PM

#ldsf|ലഘുലേഖ പ്രകാശനം ഇടത് ചേരിയെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് എൽ.ഡി.എസ്.എഫ്

എൽ.ഡി.എസ്.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ലഘുലേഖ സ്റ്റുഡൻസ് വിത്ത് ടീച്ചർ കൊയിലാണ്ടി മണ്ഡലത്തിലെ തച്ചൻകുന്നിൽ വെച്ച് കെ.കെ.ശൈലജ...

Read More >>
#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ

Apr 19, 2024 12:00 PM

#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ

2023 ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക​ര പു​തു​പ്പ​ണം ക​റു​ക​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ ബോ​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 19, 2024 11:48 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories