---
title: "സഹകരണ ബാങ്കിൽ  മോഷണ ശ്രമം; പ്രധാന പ്രതികൾ പിടിയിൽ  "
english_title: "Attempted robbery at Cooperative Bank; Main accused arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60268/attempted-robbery-at-cooperative-bank-main-accused-arrested"
published_at: "2022-08-08T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f098e6975f2_arrest.jpg"
keywords: []
---

# സഹകരണ ബാങ്കിൽ  മോഷണ ശ്രമം; പ്രധാന പ്രതികൾ പിടിയിൽ  

> **Lead Summary:** **വടകര:** കീഴരിയൂർ സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ മോഷണത്തിന്‌ ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കാവുന്തറ സ്വദേശി കാവിൽ പുറായിൽ വിനു വിനെയും മഞ്ഞളാംകുന്ന് അഷ്റഫിനേയുമാണ് കൊയിലാണ്ടി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌.

## Article Content

**വടകര:** കീഴരിയൂർ സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ മോഷണത്തിന്‌ ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കാവുന്തറ സ്വദേശി കാവിൽ പുറായിൽ വിനു വിനെയും മഞ്ഞളാംകുന്ന് അഷ്റഫിനേയുമാണ് കൊയിലാണ്ടി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌.

ഇവർ 14ന് അർധരാത്രിയാണ് ബാങ്കിൽ കവർച്ചക്ക്‌ ശ്രമിച്ചത്‌. പിന്നാലെ സിഐ എൻ സുനിൽ കുമാർ, എസ്ഐ വിഷ്ണു സജീവ്, എസ്ഐ പ്രദീപൻ, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീത്, ഒ കെ സുരേഷ്, സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീഷ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

രണ്ട് പ്രതികൾകൂടി പിടിയിലാവാനുണ്ട്‌. അറസ്‌റ്റിലായ അഷ്‌റഫ്‌ പോക്സോ കേസിലും പ്രതിയാണ്‌.

**എം എൽ എ സന്ദർശിച്ചു; മണിയൂർ ഗവ. ഐടിഐ കെട്ടിട നിർമ്മാണം ഉടൻ തുടങ്ങും**

**മണിയൂർ : **ഗവ.ഐടിഐ കെട്ടിട നിർമ്മാണത്തിനായി വിഭാവനം ചെയ്തിട്ടുള്ള സ്ഥലം കെ.പി.കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എം എൽ എ സന്ദർശിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ്, സഹപ്രവർത്തകരായ ദിവാകരൻ മാസ്റ്റർ, കെ പി കുഞ്ഞിരാമൻ എന്നിവർ കൂടെയുണ്ടായിരുന്നു.

6.9 കോടി രൂപയാണ് മണിയൂർ ഐടിഐയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ രൂപകൽപ്പനയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമായിരിക്കും ഈ പ്രവർത്തിയുടെ നിർമ്മാണ ചുമതല വഹിക്കുക.

മൂന്നു നിലകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ ക്ലാസ് മുറികൾ, ലബോറട്ടറി,ഓഫീസ് സംവിധാനങ്ങൾ , ഹാൾ, ശൗചാലയങ്ങൾ,ലിഫ്റ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടാകും. കമ്പോസിറ്റ് ടെൻഡർ ആയതിനാൽ ഇലക്ട്രിക്കൽ പ്രവർത്തികളും സമാന്തരമായി നടക്കും. ആധുനിക രീതിയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടുള്ള കെട്ടിടത്തിന്‍റെ ടെൻഡർ നടപടികൾ ഉടൻ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60268/attempted-robbery-at-cooperative-bank-main-accused-arrested)