---
title: "മുലയൂട്ടൽ ക്യാമ്പയിൻ; വടകരയിൽ സൈക്ലോത്തൺ സംഘടിപ്പിച്ചു"
english_title: "Breastfeeding Campaign; Cyclothon was organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60270/breastfeeding-campaign-cyclothon-was-organized-in-vadakara"
published_at: "2022-08-08T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f09a5bd01b2_cyclothon.jpg"
keywords: []
---

# മുലയൂട്ടൽ ക്യാമ്പയിൻ; വടകരയിൽ സൈക്ലോത്തൺ സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **മുലയൂട്ടൽ വാരത്തിന്റെ സമാപനം കുറിച്ച് വടകരയിൽ സൈക്ലോത്തൺ സംഘടിപ്പിച്ചു. പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനിന്ന് തുടങ്ങിയ സൈക്ലോത്തൺ ജില്ലാ ആശുപത്രി സീനിയർ നഴ്‌സിങ്‌ ഓഫീസർ ടി. പ്രമീള ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**വടകര: **മുലയൂട്ടൽ വാരത്തിന്റെ സമാപനം കുറിച്ച് വടകരയിൽ സൈക്ലോത്തൺ സംഘടിപ്പിച്ചു. പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനിന്ന് തുടങ്ങിയ സൈക്ലോത്തൺ ജില്ലാ ആശുപത്രി സീനിയർ നഴ്‌സിങ്‌ ഓഫീസർ ടി. പ്രമീള ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്, ഐ.എം.എ., വടകര റൈഡേഴ്‌സ്, വടകര റോട്ടറി, എയ്ഞ്ചൽസ്, എൻ.എൻ.എഫ്., എൻ.എച്ച്.എം. പാർക്കോ ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഐ.എ.പി. പ്രസിഡന്റ് ഡോ. പ്രശാന്ത് പവിത്രൻ അധ്യക്ഷതവഹിച്ചു.

ഡോ. നൗഷീദ് അനി, പി.പി. രാജൻ, കെ. ദിനേശൻ, ഡോ. രാകേഷ് രാജ്, ഡോ. കെ. മുഹമ്മദ് മുല്ലക്കാസ്, ഡോ. കെ.എം. അബ്ദുള്ള, ഡോ. രവി, ഡോ. അഫ്‌സൽ ഉസ്മാൻ, യു.ടി. ദിവ്യ, പി.കെ. സിബി.

**വടകര:** കീഴരിയൂർ സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ മോഷണത്തിന്‌ ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കാവുന്തറ സ്വദേശി കാവിൽ പുറായിൽ വിനു (47)വിനെയും മഞ്ഞളാംകുന്ന് അഷ്റഫിനേയുമാണ് കൊയിലാണ്ടി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌.

ഇവർ 14ന് അർധരാത്രിയാണ് ബാങ്കിൽ കവർച്ചക്ക്‌ ശ്രമിച്ചത്‌. പിന്നാലെ സിഐ എൻ സുനിൽ കുമാർ, എസ്ഐ വിഷ്ണു സജീവ്, എസ്ഐ പ്രദീപൻ, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീത്, ഒ കെ സുരേഷ്, സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീഷ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

രണ്ട് പ്രതികൾകൂടി പിടിയിലാവാനുണ്ട്‌. അറസ്‌റ്റിലായ അഷ്‌റഫ്‌ പോക്സോ കേസിലും പ്രതിയാണ്‌.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60270/breastfeeding-campaign-cyclothon-was-organized-in-vadakara)