ജീവിതം നെയ്തവർ; മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു

ജീവിതം നെയ്തവർ; മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു
Aug 8, 2022 10:50 AM | By Kavya N

വടകര: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ കൈത്തറി ദിനത്തിൽ ജില്ലയിലെ മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു. ചടങ്ങ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്ത്തുകാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു.

ഇതിന് ഉദാഹരണമാണ് ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 2016 മുതൽ സൗജന്യമായി കെെത്തറി യൂണിഫോമുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. നെയ്ത്തുകാർക്ക് അധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നതിനും സാധിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.


ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരളത്തിന്റെ തനത് പാരമ്പര്യവും സംസ്കാരവും ഉൾക്കൊള്ളുന്ന കൈത്തറി മേഖലയിലെ മുതിർന്ന എഴുപത്തിയഞ്ച് നെയ്ത്തുകാരെയാണ് സംസ്ഥാന സർക്കാർ ആദരിക്കുന്നത്. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ച് നെയ്ത്തുകാരിൽ പന്ത്രണ്ടുപേർ കോഴിക്കോട് ജില്ലയിൽ നിന്നാണ്. സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലാണ് മുതിർന്ന നെയ്ത്തുകാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.


അരനൂറ്റാണ്ടായി കെെത്തറി മേഖലയിലുള്ളവരാണ് ആദരിക്കപ്പെട്ടത്. ചടങ്ങിൽ പയ്യോളി ന​ഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിച്ചു. ന​ഗരസഭാ കൗൺസിലർ മുഹമ്മദ് അഷ്റഫ്, ജില്ലാ കെെത്തറി അസോസിയേഷൻ പ്രസിഡന്റ് കെ.പി.കുമാരൻ, ജില്ലാ കെെത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് കെ.കെ.ശങ്കരൻ, പുതുപ്പണം കെെത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് ടി.ബാലൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ എം.വി ബെെജു എന്നിവർ സംസാരിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ആനന്ദകുമാർ സ്വാ​ഗതവും ജൂനിയർ സൂപ്പർവെെസർ കെ.സി സറീന നന്ദിയും പറഞ്ഞു. ചടങ്ങിൽ 220 -ഓളം നെയ്ത്തുകാരും കുടുംബാ​ഗങ്ങളും പങ്കെടുത്തു.

മുലയൂട്ടൽ ക്യാമ്പയിൻ; വടകരയിൽ സൈക്ലോത്തൺ സംഘടിപ്പിച്ചു

വടകര: മുലയൂട്ടൽ വാരത്തിന്റെ സമാപനം കുറിച്ച് വടകരയിൽ സൈക്ലോത്തൺ സംഘടിപ്പിച്ചു. പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനിന്ന് തുടങ്ങിയ സൈക്ലോത്തൺ ജില്ലാ ആശുപത്രി സീനിയർ നഴ്‌സിങ്‌ ഓഫീസർ ടി. പ്രമീള ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്, ഐ.എം.എ., വടകര റൈഡേഴ്‌സ്, വടകര റോട്ടറി, എയ്ഞ്ചൽസ്, എൻ.എൻ.എഫ്., എൻ.എച്ച്.എം. പാർക്കോ ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ഐ.എ.പി. പ്രസിഡന്റ് ഡോ. പ്രശാന്ത് പവിത്രൻ അധ്യക്ഷതവഹിച്ചു. ഡോ. നൗഷീദ് അനി, പി.പി. രാജൻ, കെ. ദിനേശൻ, ഡോ. രാകേഷ് രാജ്, ഡോ. കെ. മുഹമ്മദ് മുല്ലക്കാസ്, ഡോ. കെ.എം. അബ്ദുള്ള, ഡോ. രവി, ഡോ. അഫ്‌സൽ ഉസ്മാൻ, യു.ടി. ദിവ്യ, പി.കെ. സിബി.

Those who weave life; Honored senior weavers

Next TV

Related Stories
#complaints|'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

Apr 25, 2024 01:05 PM

#complaints|'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യു.ഡി.എഫ്. നടത്തിയത്. വടകരയിൽ പ്രചാരണത്തിന്റെ തുടക്കം മുതൽ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്നതിനും...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 25, 2024 11:11 AM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 25, 2024 10:59 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 25, 2024 10:45 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

Apr 24, 2024 05:35 PM

#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം നാളെ രാവിലെ എട്ടു മുതല്‍ ജില്ലയില്‍ പ്രത്യേകം...

Read More >>
#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

Apr 24, 2024 05:14 PM

#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

സംഘർഷ സാധ്യത കണക്കിലെടുത്താണ് വ്യത്യസ്ത സ്ഥലങ്ങളിൽ കാലാശക്കൊട്ട് നടത്താൻ നിർദേശം...

Read More >>
Top Stories










News Roundup