സി.ഐ.ടി.യു. ഒഞ്ചിയം ഏരിയാ കൺവെൻഷൻ

സി.ഐ.ടി.യു. ഒഞ്ചിയം ഏരിയാ കൺവെൻഷൻ
Aug 8, 2022 11:22 AM | By Kavya N

ഒഞ്ചിയം: സി.ഐ.ടി.യു. ഒഞ്ചിയം ഏരിയാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് വി.പി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എം. മഹിജ, സജിത്ത് കല്ലിടുക്കിൽ, സുരേഷ് ചെറിയാണ്ടി, സി.പി. സോമൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി. ശ്രീധരൻ (പ്രസി.), വി.പി. സുനീഷ്, ഷീബ അനിൽ, സുരേഷ് ചെറിയാണ്ടി, കെ.പി. ബാബു (വൈ. പ്രസി.), സി.പി. സോമൻ (സെക്ര.), സജിത്ത് കല്ലിടുക്കിൽ, ഒ.കെ. ഷാജി, എം. മഹിജ, പി.കെ. സുരേന്ദ്രൻ (ജോ.സെക്ര.), ടി.എം. രാജൻ (ഖജാ.).

ജീവിതം നെയ്തവർ; മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു

വടകര: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ കൈത്തറി ദിനത്തിൽ ജില്ലയിലെ മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു. ചടങ്ങ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്ത്തുകാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇതിന് ഉദാഹരണമാണ് ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 2016 മുതൽ സൗജന്യമായി കെെത്തറി യൂണിഫോമുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

നെയ്ത്തുകാർക്ക് അധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നതിനും സാധിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരളത്തിന്റെ തനത് പാരമ്പര്യവും സംസ്കാരവും ഉൾക്കൊള്ളുന്ന കൈത്തറി മേഖലയിലെ മുതിർന്ന എഴുപത്തിയഞ്ച് നെയ്ത്തുകാരെയാണ് സംസ്ഥാന സർക്കാർ ആദരിക്കുന്നത്. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ച് നെയ്ത്തുകാരിൽ പന്ത്രണ്ടുപേർ കോഴിക്കോട് ജില്ലയിൽ നിന്നാണ്.

സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലാണ് മുതിർന്ന നെയ്ത്തുകാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അരനൂറ്റാണ്ടായി കെെത്തറി മേഖലയിലുള്ളവരാണ് ആദരിക്കപ്പെട്ടത്. ചടങ്ങിൽ പയ്യോളി ന​ഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിച്ചു. ന​ഗരസഭാ കൗൺസിലർ മുഹമ്മദ് അഷ്റഫ്, ജില്ലാ കെെത്തറി അസോസിയേഷൻ പ്രസിഡന്റ് കെ.പി.കുമാരൻ, ജില്ലാ കെെത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് കെ.കെ.ശങ്കരൻ, പുതുപ്പണം കെെത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് ടി.ബാലൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ എം.വി ബെെജു എന്നിവർ സംസാരിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ആനന്ദകുമാർ സ്വാ​ഗതവും ജൂനിയർ സൂപ്പർവെെസർ കെ.സി സറീന നന്ദിയും പറഞ്ഞു. ചടങ്ങിൽ 220 -ഓളം നെയ്ത്തുകാരും കുടുംബാ​ഗങ്ങളും പങ്കെടുത്തു.

CITU Oncium Area Convention

Next TV

Related Stories
#kkshailaja|ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

Mar 29, 2024 01:17 PM

#kkshailaja|ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം വടകര നിയോജകമണ്ഡലത്തിൽ...

Read More >>
#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

Mar 29, 2024 12:19 PM

#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

ഇ​യാ​ളി​ൽ​നി​ന്ന് 4.5 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ്...

Read More >>
#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

Mar 29, 2024 11:58 AM

#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

ഒപ്പം ചടങ്ങിൽ നടനും നാടക പ്രവർത്തകനുമായ കെ.ബാലനെ പി.കെ.ചന്ദ്രൻ, ഗീത ചോറോട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു....

Read More >>
#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ  ഇനി ഉല്ലാസത്തിന്റെ നാളുകൾ

Mar 29, 2024 10:28 AM

#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ നാളുകൾ

വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ...

Read More >>
#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

Mar 29, 2024 08:43 AM

#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതം...

Read More >>
#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

Mar 28, 2024 09:48 PM

#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി റീന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കൺവീനർ കെ രാധാകൃഷ്ണൻ, കൈറ്റ് ജില്ലാ ട്രെയിനർ കെ ജയദീപ്...

Read More >>
Top Stories