ഭര്‍ത്താവും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തിന് ക്രൂര മര്‍ദ്ദനമെന്ന് മണിയൂര്‍ സ്വദേശിനി

ഭര്‍ത്താവും മറ്റൊരു സ്ത്രീയും  തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തിന്  ക്രൂര മര്‍ദ്ദനമെന്ന് മണിയൂര്‍ സ്വദേശിനി
Oct 19, 2021 07:17 PM | By Rijil

വടകര : ഭര്‍ത്താവും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തിന് മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി. ഭര്‍ത്താവിന്റെ സഹായത്തോടെ മര്‍ദ്ദനമെന്നും പൊലീസ് ശക്തമായ നടപടിയെടുത്തില്ലെന്നും മണിയൂര്‍ സ്വദേശനിയായ പ്രജിന വടകരയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പയ്യോളി പൊലീസിലും വടകര റൂറല്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലക്കറം വന്നതിനെ തുടര്‍ന്ന് ചികിത്സ ആശുപത്രിയില്‍ പോയ സമയത്ത് ഭര്‍ത്താവിനെ നിരവധി തവണ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പയ്യോളിയിലെ ജനതാ മിക്‌സച്ചര്‍ സ്ഥാപനത്തിലെത്തിയപ്പോള്‍ ഭര്‍ത്താവും സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുള്ള സഹപ്രവര്‍ത്തകയുമായി അരുതാത്ത രീതിയിലുള്ള സമീപനം കണ്ടപ്പോള്‍ പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകയും അവരുടെ ബന്ധുക്കളും പിന്നാലെ പിന്‍തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

മറ്റുള്ളവര്‍ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ തടയാതെ അവര്‍ക്കൊപ്പം ചേരുകയായിരുന്നു. ക്രൂരമായി രീതിയില്‍ മര്‍ദ്ദച്ചിട്ടും കേസില്‍ പൊലീസ് അനാസ്ഥ തുടരുകയാണ്. കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല -യുവതി ആരോപിച്ചു.

മണിയൂര്‍ സ്വദേശിനിയായ യുവതിയുടെ പ്രശ്‌നത്തില്‍ വനിതാ സംഘടനകള്‍ ഇടപെട്ടതോടെ ജനകീയ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് ഒരുങ്ങുകയാണ് പ്രജിനയുടെ ബന്ധുക്കളും നാട്ടുകാരും. മുഖ്യമന്ത്രിയെ നേരില്‍ കാണാനും ആലോചിക്കുന്നുണ്ട്.

The Maniyoor native said that it was cruel to question the relationship between her husband and another woman

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories