---
title: "ദീപ്തിക്കായ് ഒരുമിക്കാം; ചികിത്സാ സഹായം കണ്ടെത്താൻ കൈകോർത്ത് മുടപ്പാലാവിൽ"
english_title: "Mudapalavil village joining hands to find Deeptikai medical help."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60503/mudapalavil-village-joining-hands-to-find-deeptikai-medical-help-NEW"
published_at: "2022-08-09T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1f41204261_deepthi.jpg"
keywords: []
---

# ദീപ്തിക്കായ് ഒരുമിക്കാം; ചികിത്സാ സഹായം കണ്ടെത്താൻ കൈകോർത്ത് മുടപ്പാലാവിൽ

> **Lead Summary:** **വടകര:** ദീപ്തിക്കായ് ചികിത്സാ സഹായം കണ്ടെത്താൻ കൈകോർത്ത് മുടപ്പാലാവിൽ ഗ്രാമം. വൃക്കകൾ തകരാറിലായ മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ പുത്തൻപുരയിൽ ദീപ്തിയുടെ ചികിത്സയ്ക്കായി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു.

## Article Content

**വടകര:** ദീപ്തിക്കായ് ചികിത്സാ സഹായം കണ്ടെത്താൻ കൈകോർത്ത് മുടപ്പാലാവിൽ ഗ്രാമം. വൃക്കകൾ തകരാറിലായ മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ പുത്തൻപുരയിൽ ദീപ്തിയുടെ ചികിത്സയ്ക്കായി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു.

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. 50 ലക്ഷത്തോളം രൂപ ചെലവുവരും. കുടുംബത്തിന് ഇത് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സാസഹായ കമ്മിറ്റി ഫണ്ട് സമാഹരണം തുടങ്ങി.

കെ. ശശിധരൻ (ചെയ), എം.എം. ധർമരാജൻ (കൺ), വി.വി. സുരേഷ് (ഖജാ) എന്നിവരാണ് ഭാരവാഹികൾ. കേരള ഗ്രാമീൺ ബാങ്കിന്റെ തോടന്നൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. **നമ്പർ: 40117101075719. ഐ.എഫ്.എസ് കോഡ്: KLGB0040117.****

**
**

**വടകര: **ഊർജവകുപ്പിന് കീഴിലുള്ള ജില്ലയിലെ ഊർജമിത്രം സംരംഭകർചേർന്ന് ഊർജ റിന്യൂവൽ എനർജി പ്രൊമോഷൻ ഇൻഡസ്ട്രിയൽ സഹകരണസംഘം രൂപവത്കരിച്ചു.

സംഘത്തിന്റെ പ്രസിഡന്റായി പി. ജയചന്ദ്രനെയും വൈസ് പ്രസിഡന്റായി സുനിൽകുമാർ മണാശ്ശേരിയെയും തിരഞ്ഞെടുത്തു. രഞ്ജിത്ത് കുമാർ കച്ചേരിയാണ് സെക്രട്ടറി. കെ.എസ്.ഇ.ബി. റൂഫ് ടോപ്പ് സോളാർ സ്ഥാപിക്കുന്നത് വിപുലമായരീതിയിൽ നടത്താൻ തീരുമാനിച്ചു.**

സോളാർ ഓൺഗ്രിഡ് ഇൻവെർട്ടർ നിർമാണയൂണിറ്റ് ആരംഭിക്കുന്നതിന്റെ പ്രാഥമിക ആലോചന ടീം കോ-ഓപ്പറേറ്റീവുമായി നടത്താനും കേരള സ്റ്റാർട്ടപ്പ് മിഷനുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കാനും തീരുമാനമായി.

**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60503/mudapalavil-village-joining-hands-to-find-deeptikai-medical-help-NEW)