---
title: "ക്രസന്റ് അബ്ദുള്ള അന്തരിച്ചു"
english_title: "KRASANT Abdullah passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60620/krasant-abdullah-passed-away"
published_at: "2022-08-09T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f264bf9d87e_KRASANT_ABDULLA.jpg"
keywords: []
---

# ക്രസന്റ് അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി:** മുസ്‌ലിം ലീഗ് സമുന്നത നേതാവും ഏറാമല ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും മത സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാനിധ്യവും ആയിരുന്ന ക്രസന്റ് അബ്ദുള്ള ഹാജി അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി:** മുസ്‌ലിം ലീഗ് സമുന്നത നേതാവും ഏറാമല ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും മത സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാനിധ്യവും ആയിരുന്ന ക്രസന്റ് അബ്ദുള്ള ഹാജി അന്തരിച്ചു.

രണ്ട് തവണ ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ, ജില്ലാമുസ്ലിം ലീഗ് കൗൺസിലർ , വടകര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്, ഏറാമല മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഏറാമല മാരാങ്കണ്ടി എം. എൽ. പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഏറാമല പഞ്ചായത്ത് യു. ഡി. എഫ് ചെയർമാൻ, ഓർക്കാട്ടേരി എം. ഇ. എസ് പബ്ലിക് സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡണ്ട്, ഓർക്കാട്ടേരി സി.എച്ച് സെന്റെർ തണൽ ഡയാലിസിസ് സെന്റർ വൈസ് പ്രസിഡണ്ട്, ഓർക്കാട്ടേരി എം. എം മുസ്‌ലിം യതീംഖാന കമ്മിറ്റി അംഗം, തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചു വരികയാണ്.

ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡായിരിക്കെ ഒട്ടേറേ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു.

ഭാര്യ: ഫാത്തിമ മക്കൾ: ജയഫർ (ചെന്നൈ, അസ്‌ലം (ഖത്തർ), റജില. മരുമക്കൾ: ഷക്കീർ മയ്യന്നൂർ, നസീമ, സുമയ്യ . സഹോദരങ്ങൾ : കുഞ്ഞമ്മദ് ഹാജി, ഇബ്രാഹിം ഹാജി, അന്ദ്രു. സഹോദരിമാർ : ആസ്യ, ആയിഷ ..

കബറടക്കം നാളെ കാലത്ത് 9 മണിക്ക് ഏറാമല ജുമാമസ്ജിദിൽ നടക്കും. പരേതനോടുള്ള ബഹുമാന സൂചകമായി ഓർക്കാട്ടേരിയില വ്യാപാരികൾ ഉച്ചക്ക് 12 മണി വരെ കടകൾ അടച്ചു ഹർത്താൽ ആചാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60620/krasant-abdullah-passed-away)