---
title: "ഒ.എം.സി.കുറുന്തോടിയുടെ 'മതിലേരിക്കന്നി' പ്രകാശനം ചെയ്തു"
english_title: "OMC Kurunthodi's 'Matilerikanni' released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60820/omc-kurunthodis-matilerikanni-released"
published_at: "2022-08-10T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3a0e9913d3_omc.jpg"
keywords: []
---

# ഒ.എം.സി.കുറുന്തോടിയുടെ 'മതിലേരിക്കന്നി' പ്രകാശനം ചെയ്തു

> **Lead Summary:** **വടകര : ** ഒരു കാലത്തെ സാംസ്കാരിക പശ്ചാത്തലത്തെയും ,ജീവിതത്തെയും പ്രതിഫലിക്കുന്ന വടക്കൻപാട്ടുകൾ , മലയാള സാഹിത്യത്തിനു സൗന്ദര്യാത്മകതയുടെ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചവയായിരുന്നെന്ന് പ്രശസ്ത ഗായകൻ വി.ടി.മുരളി പറഞ്ഞു . ഉപമകൾ കൊണ്ടും , ഭാഷയുടെ സൗന്ദര്യാത്മക പ്രയോഗങ്ങൾ കൊണ്ടും വരേണ്യ മൂല്യങ്ങളെയും ,മാതൃകകളേയും ,കീഴാളകത്തൃത്വത്തെയും സൗന്ദര്യ സങ്കല്പങ്ങളെയും മുന്നോട്ട് വെക്കുന്നതാണ് വടക്കൻപാട്ട് പാരമ്പര്യമെന്നും വി.ടി.മുരളി പറഞ്ഞു.

## Article Content

**വടകര : ** ഒരു കാലത്തെ സാംസ്കാരിക പശ്ചാത്തലത്തെയും ,ജീവിതത്തെയും പ്രതിഫലിക്കുന്ന വടക്കൻപാട്ടുകൾ , മലയാള സാഹിത്യത്തിനു സൗന്ദര്യാത്മകതയുടെ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചവയായിരുന്നെന്ന് പ്രശസ്ത ഗായകൻ വി.ടി.മുരളി പറഞ്ഞു . ഉപമകൾ കൊണ്ടും , ഭാഷയുടെ സൗന്ദര്യാത്മക പ്രയോഗങ്ങൾ കൊണ്ടും വരേണ്യ മൂല്യങ്ങളെയും ,മാതൃകകളേയും ,കീഴാളകത്തൃത്വത്തെയും സൗന്ദര്യ സങ്കല്പങ്ങളെയും മുന്നോട്ട് വെക്കുന്നതാണ് വടക്കൻപാട്ട് പാരമ്പര്യമെന്നും വി.ടി.മുരളി പറഞ്ഞു.

അക്ഷരജ്ഞാനമില്ലാത്ത അടിസ്ഥാന വർഗ്ഗം പോലും ഹൃദയത്തിലേറ്റിയതായിരുന്നു വടക്കൻപാട്ടുകൾ . കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ടി.മുരളി . ലൈബ്രറി സ്ഥാപകാംഗം ഒ.എം.സി.കുറുന്തോടി രചിച്ച് കോഴിക്കോട് പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'മതിലേരിക്കന്നി 'എന്ന നോവൽ , സാഹിത്യ നിരൂപകൻ കെ.വി.സജയ് നു നൽകി കൊണ്ട് പ്രശസ്ത ഗായകൻ വി.ടി.മുരളി പ്രകാശനം ചെയ്തു .

ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സജീവൻ മൊകേരി പുസ്തകം പരിചയപ്പെടുത്തി . ജി.കെ. ഒതയോത്ത് , ഐ.പി.പത്മനാഭൻ , പി.എം.കണാരൻ മാസ്റ്റർ , വി.ടി. ലെനിൻ എന്നിവർ പ്രസംഗിച്ചു ഗ്രന്ഥകർത്താവ് ഒ.എം.സി.കുറുന്തോടി മറുമൊഴി നടത്തി . ടി.പി.രാജീവൻ സ്വാഗതവും , സൈദ് കുറുന്തോടി നന്ദിയും പറഞ്ഞു.

**വടകര:** തിരുവള്ളൂർ പഞ്ചായത്തിലെ കന്നിനട പാലത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു. ഉച്ച കഴിഞ്ഞ് മൂന്നര മണിയോടെയാണ് സംഭവം.ബൈക്ക് യാത്രികനായ യുവാവ് രക്ഷപ്പെട്ടു.

കന്നിനട കളരിപ്പറമ്പത്ത് അറഫാത്താണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചു. ബൈക്കിന് പിന്നാലെ വന്ന കാറിലുള്ളവരാണ് തീപിടിച്ച വിവരം അറിയിക്കുന്നത്. ഉടൻ ചാടിയതിനാൽ യുവാവ് രക്ഷപ്പെടുകയായിരുന്നു. പെട്രോൾ ചോർന്ന് തീ പടർന്നതാണെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60820/omc-kurunthodis-matilerikanni-released)