---
title: "എംഎൽഎ മന്ത്രിയെ കണ്ടു;ആയഞ്ചേരിയിൽ പുതിയ ഒരു റേഷൻ കടക്ക് കൂടി അനുമതി     "
english_title: "The MLA met the minister; a new ration shop was approved in Ayyanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60821/the-mla-met-the-minister-a-new-ration-shop-was-approved-in-ayyanchery"
published_at: "2022-08-10T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3a297a0bfd_mla_kunjammad_kutty.jpg"
keywords: []
---

# എംഎൽഎ മന്ത്രിയെ കണ്ടു;ആയഞ്ചേരിയിൽ പുതിയ ഒരു റേഷൻ കടക്ക് കൂടി അനുമതി     

> **Lead Summary:** **വടകര:** ആയഞ്ചേരിയിൽ പുതിയ ഒരു റേഷൻ കടക്ക് കൂടി അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുക്കടത്തും വയൽ (ഏഴാം വാർഡ് ) പ്രദേശത്ത് പുതുതായി റേഷൻ കട അനുവദിച്ച് സർക്കാർ ഉത്തരവായി.

## Article Content

**വടകര:** ആയഞ്ചേരിയിൽ പുതിയ ഒരു റേഷൻ കടക്ക് കൂടി അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുക്കടത്തും വയൽ (ഏഴാം വാർഡ് ) പ്രദേശത്ത് പുതുതായി റേഷൻ കട അനുവദിച്ച് സർക്കാർ ഉത്തരവായി.

റേഷൻ കട അനുവദിക്കുന്നതിന് വേണ്ടി പ്രദേശവാസികൾ എംഎൽഎ എന്ന നിലയിൽ നൽകിയ അപേക്ഷ, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് സമർപ്പിക്കുകയായിരുന്നു. തുടർന്ന് എം എൽ എ മന്ത്രിയേ നേരിൽ കണ്ട് ഇതിൻറെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. 

പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരം ഉണ്ടാക്കിയ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിനും ആയതിന് വേണ്ടി നടപടിക്രമങ്ങൾ സമയബന്ധിതമായി നിർവഹിച്ച താലൂക്ക് സപ്ലൈ ഓഫീസർ സജീവന്റെ ടി സി യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായി എം എൽ എ പറഞ്ഞു.

**വടകര : **ഒരു കാലത്തെ സാംസ്കാരിക പശ്ചാത്തലത്തെയും ,ജീവിതത്തെയും പ്രതിഫലിക്കുന്ന വടക്കൻപാട്ടുകൾ , മലയാള സാഹിത്യത്തിനു സൗന്ദര്യാത്മകതയുടെ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചവയായിരുന്നെന്ന് പ്രശസ്ത ഗായകൻ വി.ടി.മുരളി പറഞ്ഞു . ഉപമകൾ കൊണ്ടും , ഭാഷയുടെ സൗന്ദര്യാത്മക പ്രയോഗങ്ങൾ കൊണ്ടും വരേണ്യ മൂല്യങ്ങളെയും ,മാതൃകകളേയും ,കീഴാളകത്തൃത്വത്തെയും സൗന്ദര്യ സങ്കല്പങ്ങളെയും മുന്നോട്ട് വെക്കുന്നതാണ് വടക്കൻപാട്ട് പാരമ്പര്യമെന്നും വി.ടി.മുരളി പറഞ്ഞു.

അക്ഷരജ്ഞാനമില്ലാത്ത അടിസ്ഥാന വർഗ്ഗം പോലും ഹൃദയത്തിലേറ്റിയതായിരുന്നു വടക്കൻപാട്ടുകൾ . കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ടി.മുരളി . ലൈബ്രറി സ്ഥാപകാംഗം ഒ.എം.സി.കുറുന്തോടി രചിച്ച് കോഴിക്കോട് പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'മതിലേരിക്കന്നി 'എന്ന നോവൽ , സാഹിത്യ നിരൂപകൻ കെ.വി.സജയ് നു നൽകി കൊണ്ട് പ്രശസ്ത ഗായകൻ വി.ടി.മുരളി പ്രകാശനം ചെയ്തു . ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സജീവൻ മൊകേരി പുസ്തകം പരിചയപ്പെടുത്തി .

ജി.കെ. ഒതയോത്ത് , ഐ.പി.പത്മനാഭൻ , പി.എം.കണാരൻ മാസ്റ്റർ , വി.ടി. ലെനിൻ എന്നിവർ പ്രസംഗിച്ചു ഗ്രന്ഥകർത്താവ് ഒ.എം.സി.കുറുന്തോടി മറുമൊഴി നടത്തി . ടി.പി.രാജീവൻ സ്വാഗതവും , സൈദ് കുറുന്തോടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60821/the-mla-met-the-minister-a-new-ration-shop-was-approved-in-ayyanchery)