വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ക്രസൻ്റ് അബ്ദുള്ളയ്ക്ക് നാടിന്റെ യാത്രാമൊഴി

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ക്രസൻ്റ് അബ്ദുള്ളയ്ക്ക് നാടിന്റെ യാത്രാമൊഴി
Aug 10, 2022 11:36 PM | By Vyshnavy Rajan

വടകര : കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്‌ലിം ലീഗ് നേതാവും ജീവകാരുണ്യ പ്രവർത്തകനും ഏറാമല ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ ക്രസന്റ് അബ്ദുല്ലക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നാടിന്റെ യാത്രാമൊഴി.

ഒരു പുരുഷായുസ്സ് മുഴുവൻ സമൂഹ നന്മക്കായി ഓടി നടന്ന ക്രസന്റ് അബ്ദുല്ലയെ അവസാനമായി ഒരുനോക്ക് കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട നിരവധി പേരാണ് അദ്ദേഹത്തിന്റെ വസതിയായ ക്രസന്റ് ഹൗസിൽ എത്തിയത്.

വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ, ഏറാമല മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, ഏറാമല ഇസ്ലത്തുൽ ഇസ്ലാം മദ്രസ്സ പ്രസിഡണ്ട്, UDF ഏറാമല പഞ്ചായത്ത് ചെയർമാൻ, മാരാങ്കണ്ടി MLP സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഓർക്കാട്ടേരി MES പബ്ലിക് സ്കൂൾ വൈസ് പ്രസിഡണ്ട്, സി എച്ച് സെൻറർ - തണൽ ഡയാലിസിസ് സെൻറർ വൈസ് പ്രസിഡണ്ട്,MM യത്തീംഖാന കമ്മിറ്റി അംഗം തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് ക്രസൻ്റ് അബ്ദുള്ള. മയ്യിത്ത് ഇന്നലെ കാലത്ത് ഏറാമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഗാർഡ് ഓഫ് ഓണർ നൽകി. മന്ത്രി അഹമ്മദ് ദേവർകോവിൽ,മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.കെ രമ എംഎൽഎ,എം.എ റസാഖ് മാസ്റ്റർ,അഡ്വ.കെ.പ്രവീൺ കുമാർ, പാറക്കൽ അബ്ദുള്ള, സി കെ നാണു,മനയത്ത് ചന്ദ്രൻ, എൻ.വേണു, ഖലീൽ ഹുദവി കാസർകോഡ്,അഹമ്മദ് പുന്നക്കൽ, സി.കെ സുബൈർ,എം.സി വടകര, അഡ്വ.എം.കെ പ്രേംനാഥ്, സൂപ്പി നരിക്കാട്ടേരി, പൊട്ടങ്കണ്ടി അബ്ദുള്ള, ടി.പി ബിനീഷ്, കെ പി ഗിരിജ,വി.വി മുഹമ്മദലി, എം.കെ ഭാസ്ക്കരൻ, ഷക്കീല ഈങ്ങോളി, കോട്ടയിൽ രാധാകൃഷ്ണൻ, പി പി നിഷ,ദുൽഫിഖർ, വി.കെ സന്തോഷ് കുമാർ, ആർ ഗോപാലൻ, ഇ.പി ദാമോദരൻ മാസ്റ്റർ, ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, സി എച്ച് മുഹമ്മദ്, വളവിൽ നാസർ മാസ്റ്റർ സഹദി,നസീർ വളയം സി.കെ മൊയ്തു,ശുഹൈബ് കുന്നത്ത് അഫ്നാസ് ചോറോട്, ആമിന ടീച്ചർ, പി സഫിയ, എൻ.പി അബ്ദുള്ള ഹാജി, കെ.പി മുഹമ്മദ്,ഏരത്ത് ഇഖ്ബാൽ, ബംഗ്ലത്ത് മുഹമ്മദ് തുടങ്ങിയവർ വസതി സന്ദർശിച്ചു.

ഏറാമല ജുമാ മസ്ജിദ് അങ്കണത്തിൽ വെച്ച് അനുശോചന യോഗം നടന്നു. സർവ്വകക്ഷി യോഗം അനുശോചിച്ചു. പാറക്കൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. സി കെ സുബൈർ, എം കെ ഭാസ്ക്കരൻ, പി എം അബൂബക്കർ മാസ്റ്റർ, വി വി മുഹമദലി, വി കെ സന്തോഷ് കുമാർ, ദീപ് രാജ് മാസ്റ്റർ, കൊട്ടാരത്തിൽ ലക്ഷ്മി, ശശീന്ദ്രൻ മാസ്റ്റർ, എൻ എം ബിജു, ഒ പി മൊയ്തു, സി കെ ഹരിദാസൻ, മോഹനൻ പാറക്കൽ, വാർഡ് മെമ്പർമാരായ ടി പി മിനിക, ടി കെ രാമകൃഷ്ണൻ, രമ്യ കണ്ടിയിൽ, മുസ്തഫ മുട്ടുങ്ങൽ, പി കെ ജമാൽ,മുഹമ്മദ് കൊട്ടാരാത്ത്, പാരഡൈസ് അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.

പി കെ പോക്കർ സ്വാഗതവും കെ പി സുബൈർ നന്ദിയും പറഞ്ഞു ക്രസൻ്റ് അബ്ദുള്ളയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് ഏറാമല പഞ്ചായത്ത് കമ്മിറ്റി, മുസ്ലിം ലീഗ് എറാമല ശാഖാ, മുസ്ലിം ലീഗ് ആദിയൂർ ശാഖാ, മുസ്ലിം യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത്, മുസ്ലിം യൂത്ത് ലീഗ് ഏറാമല ശാഖാ കമ്മിറ്റികൾ അനുശോചിച്ചു.

ഓർക്കാട്ടേരിയിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുള്ള, സി കെ നാണു, എൻ വേണു, എം കെ ഭാസ്ക്കരൻ, കോട്ടയിൽ രാധാകൃഷ്ണൻ, ഇല്ലത്ത് ദാമോദരൻ മാസ്റ്റർ, ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഇ രാധാകൃഷ്ണൻ, പി രാമകൃഷ്ണൻ മാസ്റ്റർ,ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ,ടി കെ വാസു മാസ്റ്റർ ദീപ് രാജ് മാസ്റ്റർ, നിഷ പി പി,ബേബി ബാലമ്പ്രത്ത്,ഷുഹൈബ് കുന്നത്ത്, എ കെ ബാബു, കെ കെ റഹീം, അൻസീർ പനോളി, കോമത്ത് അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

In the presence of a large crowd, Crescent Abdulla gave a farewell to the nation

Next TV

Related Stories
#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

Mar 29, 2024 12:19 PM

#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

ഇ​യാ​ളി​ൽ​നി​ന്ന് 4.5 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ്...

Read More >>
#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

Mar 29, 2024 11:58 AM

#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

ഒപ്പം ചടങ്ങിൽ നടനും നാടക പ്രവർത്തകനുമായ കെ.ബാലനെ പി.കെ.ചന്ദ്രൻ, ഗീത ചോറോട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു....

Read More >>
#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ  ഇനി ഉല്ലാസത്തിന്റെ നാളുകൾ

Mar 29, 2024 10:28 AM

#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ നാളുകൾ

വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ...

Read More >>
#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

Mar 29, 2024 08:43 AM

#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതം...

Read More >>
#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

Mar 28, 2024 09:48 PM

#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി റീന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കൺവീനർ കെ രാധാകൃഷ്ണൻ, കൈറ്റ് ജില്ലാ ട്രെയിനർ കെ ജയദീപ്...

Read More >>
#foodkits | തണൽമരം ചാരിറ്റബ്ൾ ട്രസ്റ്റ് അഴിയൂർ നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

Mar 28, 2024 08:52 PM

#foodkits | തണൽമരം ചാരിറ്റബ്ൾ ട്രസ്റ്റ് അഴിയൂർ നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

പ്രവാസികളുടേയും നാട്ടിലെ ഉദാരമതികളുടേയും സഹകരണത്താലാണ് റമളാനിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നേതൃത്വത്തിൽ നടത്തി...

Read More >>
Top Stories










News Roundup