---
title: "ഫഹദിനെ തേടി പൊലീസ്; വടകര സബ്ജയിലിൽ സുരക്ഷ ഭീഷണിയിൽ റിപ്പോർട്ട് തേടി "
english_title: "Police looking for Fahad; Report sought on security threat in Vadakara subjail"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60921/police-looking-for-fahad-report-sought-on-security-threat-in-vadakara-subjail"
published_at: "2022-08-11T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f49087412b9_fahad.jpg"
keywords: []
---

# ഫഹദിനെ തേടി പൊലീസ്; വടകര സബ്ജയിലിൽ സുരക്ഷ ഭീഷണിയിൽ റിപ്പോർട്ട് തേടി 

> **Lead Summary:** **വടകര: ** ജയിൽ ചാടിയ ഫഹദിനെ തേടി പൊലീസ് രംഗത്തിറങ്ങി .ഇതിനിടെ വടകര സബ്ജയിലിൽ സുരക്ഷ ഭീഷണിയിൽ ജയിൽ ഡി.ജി.പി. റിപ്പോർട്ട് തേടി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി ഇന്നകലയാണ് വടകര സബ്ജയിലിൽനിന്നുചാടി രക്ഷപ്പെട്ടത്. താമരശ്ശേരി ചുങ്കം എരവത്ത് കണ്ടി ഫഹദ് ആണ് ജയിൽ ചാടിയത്.

## Article Content

**വടകര: ** ജയിൽ ചാടിയ ഫഹദിനെ തേടി പൊലീസ് രംഗത്തിറങ്ങി .ഇതിനിടെ വടകര സബ്ജയിലിൽ സുരക്ഷ ഭീഷണിയിൽ ജയിൽ ഡി.ജി.പി. റിപ്പോർട്ട് തേടി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി ഇന്നകലയാണ് വടകര സബ്ജയിലിൽനിന്നുചാടി രക്ഷപ്പെട്ടത്. താമരശ്ശേരി ചുങ്കം എരവത്ത് കണ്ടി ഫഹദ് ആണ് ജയിൽ ചാടിയത്.

**

ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ജയിലിലെ തടവുകാർക്കുള്ള ശൗചാലയത്തിന്റെ എയർഹോൾവഴിയാണ് പ്രതി പുറത്തുചാടി രക്ഷപ്പെട്ടത്. കഞ്ചാവുകേസിൽ എക്സൈസ് അറസ്റ്റുചെയ്ത പ്രതിയാണ് ഫഹദ്. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ഫഹദ് ജൂൺ ഏഴിനാണ് ജയിലിലെത്തുന്നത്. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്.

വൈകുന്നേരത്തെ ദിനചര്യകൾക്കായി ശൗചാലയത്തിൽ കയറിയ ഫഹദ് തിരികെവരാൻ വൈകിയതോടെയാണ് ജയിൽ ഉദ്യോഗസ്ഥർക്ക് സംശയംതോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മെലിഞ്ഞ ശരീരപ്രകൃതമുള്ള ഇയാൾ എയർഹോൾവഴി പുറത്തുചാടി രക്ഷപ്പെട്ടതായി കണ്ടെത്തി. ജയിൽവളപ്പിലെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് എയർഹോൾ തുറക്കുന്നത്. 16 റിമാൻഡ് പ്രതികളാണ് നിലവിൽ വടകര സബ്ജയിലിലുള്ളത്. വേണ്ടത്ര സുരക്ഷയോ, അടച്ചുറപ്പോ ഇല്ലാത്ത പഴയ കെട്ടിടത്തിലാണ് വർഷങ്ങളായി വടകര സബ്ജയിൽ പ്രവർത്തിക്കുന്നത്.

**വടകര: **വടകരയിൽ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികൾക്ക് പരിക്ക്.പുതിയാപ്പിൽ നിന്ന് സ്കൂളിൽ പോവുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല.

രാവിലെ ട്യൂഷൻ ക്ലാസിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. അതിശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഈ കാറ്റിൽ തെങ്ങ് മുറിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഉടൻതന്നെ നാട്ടുകാർ ഓടിയെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.ഇതിൽ രണ്ട് കുട്ടികളെ കൂടുതൽ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60921/police-looking-for-fahad-report-sought-on-security-threat-in-vadakara-subjail)