---
title: "വാക്ക് ഔട്ട്; വടകരയിൽ സാംസ്കാരിക പ്രതിരോധ സംഗമം "
english_title: "vaakk out; Cultural defense meet at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60957/vaakk-out-cultural-defense-meet-at-vadakara"
published_at: "2022-08-11T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4a4610b910_vakk_out.jpg"
keywords: []
---

# വാക്ക് ഔട്ട്; വടകരയിൽ സാംസ്കാരിക പ്രതിരോധ സംഗമം 

> **Lead Summary:** **വടകര: **പാർലമെന്റിൽ വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.ഐ. വടകരയിൽ വാക്ക് ഔട്ട് സാംസ്കാരിക പ്രതിരോധപരിപാടി സംഘടിപ്പിച്ചു.

## Article Content

**വടകര: **പാർലമെന്റിൽ വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.ഐ. വടകരയിൽ വാക്ക് ഔട്ട് സാംസ്കാരിക പ്രതിരോധപരിപാടി സംഘടിപ്പിച്ചു.

സി.പി.ഐ. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പരിപാടി ‘ഇപ്റ്റ’ ദേശീയ ഉപാധ്യക്ഷനും സി.പി.ഐ. ജില്ലാസെക്രട്ടറിയുമായ ടി.വി. ബാലൻ ഉദ്ഘാടനംചെയ്തു.

സോമൻ മുതുവന അധ്യക്ഷത വഹിച്ചു. കവിയും വാഗ്മിയുമായ എം.എം. സജീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വാക്കുകളോടുള്ള ഭരണകൂടവിയോജിപ്പി നെതിരേ കൈയ്യൊപ്പു ചാർത്തി പ്രതിരോധസദസ്സിന് സജീന്ദ്രൻ തുടക്കംകുറിച്ചു.

കവി വീരാൻകുട്ടി, ടി.കെ. രാജൻ, പി. ഗവാസ്, ഡോ. പി.കെ.സബിത്ത്, പി. സുരേഷ് ബാബു, ആർ. സത്യൻ, കെ.പി. പവിത്രൻ, എൻ.എം. ബിജു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60957/vaakk-out-cultural-defense-meet-at-vadakara)