---
title: "പയ്യോളി സ്വദേശി ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു "
english_title: "A native of Paioli drowned in a swimming pool in Bahrain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60968/a-native-of-paioli-drowned-in-a-swimming-pool-in-bahrain"
published_at: "2022-08-11T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4acb329a02_death.jpg"
keywords: []
---

# പയ്യോളി സ്വദേശി ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു 

> **Lead Summary:** **വടകര:** പയ്യോളി സ്വദേശി ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. സിദ്ദാര്‍ത്ഥ് സജീവ് ആണ് മരിച്ചത്. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ഡെലിവറി സെക്ഷനില്‍ ജോലി ചെയ്‍തുവരികയായിരുന്ന സിദ്ദാര്‍ത്ഥ്. ഓഗസ്റ്റ് ഒന്നിനാണ് അവധിക്ക് ശേഷം നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. ഒരു റിസോര്‍ട്ടിലെ ഓപ്പണ്‍ പൂളിലാണ് സിദ്ദാര്‍ത്ഥ് സജീവ് മുങ്ങി മരിച്ചതെന്ന് ഗള്‍ഫ് ഡെയ്‍ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

## Article Content

**വടകര:** പയ്യോളി സ്വദേശി ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. സിദ്ദാര്‍ത്ഥ് സജീവ് ആണ് മരിച്ചത്. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ഡെലിവറി സെക്ഷനില്‍ ജോലി ചെയ്‍തുവരികയായിരുന്ന സിദ്ദാര്‍ത്ഥ്. ഓഗസ്റ്റ് ഒന്നിനാണ് അവധിക്ക് ശേഷം നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. ഒരു റിസോര്‍ട്ടിലെ ഓപ്പണ്‍ പൂളിലാണ് സിദ്ദാര്‍ത്ഥ് സജീവ് മുങ്ങി മരിച്ചതെന്ന് ഗള്‍ഫ് ഡെയ്‍ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു. നിരവധിപ്പേര്‍ പങ്കെടുത്തിരുന്ന പാര്‍ട്ടിയില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഒട്ടുമിക്ക ആളുകളും മടങ്ങിപ്പോയി. എന്നാല്‍ സിദ്ദാര്‍ത്ഥും ഏതാനും സുഹൃത്തുക്കളും ഈ സമയം സ്വിമ്മിങ് പൂളില്‍ നീന്താനായി പോവുകയായിരുന്നു. 2.30ഓടെ ഒപ്പമുണ്ടായിരുന്നവര്‍ കാറിലേക്ക് തിരിച്ച് പോയപ്പോഴാണ് സിദ്ദാര്‍ത്ഥിനെ കാണാനില്ലെന്ന് മനസിലായത്.

സുഹൃത്തുക്കള്‍ തിരികെ വന്ന് നോക്കിയ്യപോള്‍ പൂളിന്റെ അടിത്തട്ടില്‍ ചലനമറ്റ നിലയില്‍ സിദ്ദാര്‍ത്ഥിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സഹായം തേടി. റിഫ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സിദ്ദാര്‍ത്ഥിന് നീന്തല്‍ അറിയുമായിരുന്നില്ലെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് വയസുകാരിയായ മകളുടെ ചെവിയില്‍ ശസ്‍ത്രക്രിയ നടത്തുന്നതുമായി ബന്ധപ്പെട്ട് സിദ്ദാര്‍ത്ഥ് അടുത്തിടെ നാട്ടിലേക്ക് പോയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60968/a-native-of-paioli-drowned-in-a-swimming-pool-in-bahrain)