---
title: "കളിച്ച് വളരാൻ; മണിയൂർ ഗ്രാമപഞ്ചായത്തിൽ കളിസ്ഥലം യാഥാർത്ഥ്യമാകുന്നു"
english_title: "to grow by playing; Playground becomes a reality in Maniyur Gram Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60993/to-grow-by-playing-playground-becomes-a-reality-in-maniyur-gram-panchayat"
published_at: "2022-08-11T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4c25575f57_kalisthalm_maniyoor.jpg"
keywords: []
---

# കളിച്ച് വളരാൻ; മണിയൂർ ഗ്രാമപഞ്ചായത്തിൽ കളിസ്ഥലം യാഥാർത്ഥ്യമാകുന്നു

> **Lead Summary:** **വടകര: **കായികരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുവാനായി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള 'ഒരു ഗ്രാമപഞ്ചായത്തിൽ ഒരു കളിസ്ഥലം ' പദ്ധതിയുടെ ഭാഗമായി മണിയൂർ ഗ്രാമപഞ്ചായത്ത് കളിസ്ഥലം നിർമ്മാണത്തിന് സർക്കാർ അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു .

## Article Content

**വടകര: **കായികരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുവാനായി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള 'ഒരു ഗ്രാമപഞ്ചായത്തിൽ ഒരു കളിസ്ഥലം ' പദ്ധതിയുടെ ഭാഗമായി മണിയൂർ ഗ്രാമപഞ്ചായത്ത് കളിസ്ഥലം നിർമ്മാണത്തിന് സർക്കാർ അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു .

കായിക യുവജനകാര്യ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. പദ്ധതിയുടെ നിർവഹണ ഏജൻസിയായി സ്പോർട്സ് കേരള ഫൗണ്ടേഷനെ നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ ഡി പി ആർ സ്പോർട്സ് കേരള ഫൗണ്ടേഷൻ തയ്യാറാക്കും.

കുറ്റ്യാടി മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിലായി കളിസ്ഥലങ്ങൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകത സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാനെ നേരിട്ട് കണ്ട് അറിയിച്ചിരുന്നതായും എം എൽ എ പറഞ്ഞു.

**വടകര: **കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അനാസ്ഥകാരണം പതിനൊന്നു ബി.എഡ് സെൻ്ററുകളുടെ പ്രവർത്തനാനുമതി നഷ്ടമാകുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.കെ രമ എം.എൽ.എ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ നേരിൽകണ്ട് കത്ത് നൽകി. ഈ പതിനൊന്നു കോളേജുകളിൽ വടകര മണ്ഡലത്തിലെ വടകര ബി.എഡ് കോളജും ഉൾപ്പെടും.

സ്വന്തമായി കെട്ടിടവും ഭൂമിയും ഉണ്ടായിട്ടും വടകര സെന്ററിൽ കോഴ്സ് നടത്താനുള്ള അംഗീകാരം നഷ്ടമാവുന്ന സാഹചര്യം അംഗീകരിക്കാവുന്നതല്ല. 2017ൽ ബി.എഡ് കോഴ്സ് 2 വർഷമാക്കിയതിനു പിന്നാലെ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ്റെ പ്രവർത്തനാനുമതി സത്യവാങ്മൂലം വഴി നേടണമായിരുന്നു. എല്ലാ യൂനിവേഴ്സിറ്റികളും ഇതു പാലിച്ചപ്പോൾ കാലിക്കറ്റ് സർവകലാശാല മൗനം പാലിച്ചു.

എൻ.സി.ടി.ഇ നിരവധിതവണ ഷോകോസ് നോട്ടീസ് നൽകിയിട്ടും സമയബന്ധിതമായി മറുപടി നൽകുന്നതിൽ യുണിവേഴ്സിറ്റി വീഴ്ച വരുത്തിയതായാണ് മനസിലാക്കുന്നത്. തുടർന്ന് സെൻ്ററുകൾ അടച്ചുപൂട്ടാൻ ഉത്തരവായതോടെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായി.ഇതോടെ ജൂണിൽ വി.സിയുടെ നേതൃത്വത്തിൽ എൻ.സി.ടി.ഇയുമായി നടത്തിയ ചർച്ചയിൽ കോടതി വഴി ഹർജി നൽകി പ്രവർത്തനാനുമതി നേടാനും അപ്പീൽ പരിഗണിക്കാമെന്നും എൻ.സി.ടി.ഇ വ്യക്തമാക്കി.

ഇതിനാവശ്യമായ രേഖകൾ എല്ലാ സെൻ്റർ പ്രിൻസിപ്പൽമാരും നൽകിയെങ്കിലും സർവകലാശാല ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. മറ്റ് സർവകലാശാലകളിൽ ബി.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 605 വിദ്യാർഥികൾക്ക് മെറിറ്റിൽ ചേരാൻ ലഭിക്കുന്ന അവസരമാണ് സർവകലാശാലയുടെ നിരുത്തരവാദിത്തം മൂലം നഷ്ടമാകുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുടെ ഭാവിയെ കരുതി സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് അംഗീകാരം നിലനിർത്തണമെന്നും, അർഹരായ കുട്ടികൾക്ക് മെറിറ്റിൽ പഠിക്കാനുള്ള അവസരമൊരുക്കണമെന്നും എം.എൽ.എ കത്തിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60993/to-grow-by-playing-playground-becomes-a-reality-in-maniyur-gram-panchayat)