---
title: "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: പ്രഭാഷണ പരമ്പര തുടങ്ങി"
english_title: "Amrita Mahotsavam of Freedom: Lecture series started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61057/amrita-mahotsavam-of-freedom-lecture-series-started"
published_at: "2022-08-11T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f50a5c3750a_school_.jpg"
keywords: []
---

# സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: പ്രഭാഷണ പരമ്പര തുടങ്ങി

> **Lead Summary:** **ഏറാമല: **സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഓർക്കാട്ടേരി കെ കെ എം ഗവ. ഹൈ സ്കൂളിൽ, സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട പ്രഭാഷണ പരമ്പരതുടങ്ങി.

## Article Content

**ഏറാമല: **സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഓർക്കാട്ടേരി കെ കെ എം ഗവ. ഹൈ സ്കൂളിൽ, സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട പ്രഭാഷണ പരമ്പരതുടങ്ങി.

ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ, ക്വിറ്റിന്ത്യാ സമരം വരെയുള്ള സമര മുന്നേറ്റങ്ങളിലെ നേതാക്കളെയും, ഉജ്ജ്വലമായ സമര ചരിത്രവും വിദ്യാർഥികളെ പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെ.പ്രമുഖരായ പ്രഭാഷകരും, അധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ 75 പേർ പരമ്പരയുടെ ഭാഗമാകും.

ചരിത്രകാരനും, പ്രഭാഷകനുമായ പി ഹരീന്ദ്രനാഥ് പരമ്പരക്ക് തുടക്കം കുറിച്ചു. പ്രധാന അധ്യാപകൻ കെ വാസുദേവൻ അധ്യക്ഷനായി. സീന കെ എസ്.,കെ രാധാകൃഷ്ണൻ,ടി അഖിലേന്ദ്രൻ,സി കെ അനിത, നിവേദിത സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61057/amrita-mahotsavam-of-freedom-lecture-series-started)