ധന്വന്തരി; പഴയ ഡയാലിസിസ് സെന്റർ മാറ്റില്ല, പുതിയ കെട്ടിടത്തിൽ പുതിയ യന്ത്രങ്ങൾ

ധന്വന്തരി; പഴയ ഡയാലിസിസ് സെന്റർ മാറ്റില്ല, പുതിയ കെട്ടിടത്തിൽ പുതിയ യന്ത്രങ്ങൾ
Oct 20, 2021 09:00 AM | By Vyshnavy Rajan

വടകര: വലിയ ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിച്ച ഗവ.ജില്ലാ ആശുപത്രിയിലെ ധന്വന്തരി ഡയാലിസിസ് സെന്ററിന് ജില്ലാപഞ്ചായത്ത് നിർമിച്ച പുതിയകെട്ടിടം ഉടൻ പ്രവർത്തനസജ്ജമാകും. പഴയ ഡയാലിസിസ് സെന്റർ മാറ്റമില്ലാതെ തുടരും പുതിയ കെട്ടിടത്തിൽ പുതിയ യന്ത്രങ്ങൾ സജ്ജമാക്കി പ്രത്യേക സെൻ്ററായി പ്രവർത്തിക്കും.

ഇതിനിടെ വലിയ പ്രതീക്ഷയായി പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം (പി.എം.ജെ.വി.കെ.) പദ്ധതിവഴിയുള്ള സഹായവും. ഡയാലിസിസ് യന്ത്രങ്ങൾ വാങ്ങാൻ ആശുപത്രി സമർപ്പിച്ച 2.11 കോടിരൂപയുടെ പദ്ധതിക്ക് പി.എം.ജി.കെ.വൈ. അംഗീകാരംലഭിച്ചിട്ടുണ്ട്.. കേന്ദ്രവിഹിതത്തിന്റെ ആദ്യഗഡുവായ 63 ലക്ഷംരൂപ വൈകാതെതന്നെ കിട്ടും.

ഈതുക ചെലവഴിച്ച് പുതിയ യന്ത്രങ്ങൾ വാങ്ങുന്നതോടെ കുറേ പേർക്കുകൂടി പുതിയ കെട്ടിടത്തിൽ ഡയാലിസിസ് സൗകര്യം ഒരുക്കാമെന്നാണ് പ്രതീക്ഷ. മൊത്തം സംഖ്യ കിട്ടിയാൽ 40 യന്ത്രങ്ങൾവരെ വാങ്ങാനാകും. നിലവിൽ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ്‌ സെന്ററിൽ 12 യന്ത്രങ്ങളാണുള്ളത്. ഇതിൽ 59 പേർക്ക് തീർത്തും സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്. കൂടുതൽ യന്ത്രങ്ങൾ കിട്ടിയാൽ ഇവിടെ സ്ഥാപിക്കാൻ സൗകര്യമില്ലാത്തതു കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് രണ്ടരക്കോടിരൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചത്.

ഇതിന്റെ ഉദ്ഘാടനം നടത്തിയിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. അവസാനഘട്ടപ്രവൃത്തികൾ നീണ്ടുപോയതാണ് കാരണം. ഈ മാസം അവസാനത്തോടെ എല്ലാ പ്രവൃത്തിയും തീരുമെന്നാണ് പ്രതീക്ഷ. ട്രാൻസ്ഫോർമറും ലിഫ്റ്റും ജനറേറ്ററുമെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. വൈകാതെതന്നെ വൈദ്യുതി കണക്ഷൻ കിട്ടും. ആർ.ഒ. പ്ലാന്റിന്റെ നിർമാണവും തുടങ്ങി. എൻ.എച്ച്.എമ്മാണ് ആർ.ഒ. പ്ലാന്റിനുള്ള ആറുലക്ഷംരൂപ അനുവദിച്ചത്. നിലവിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റർ അതേപോലെ നിലനിർത്തി, പുതിയ കെട്ടിടത്തിൽ പുതിയ യന്ത്രങ്ങളോടെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ എൻ.എച്ച്.എം. മൂന്ന് യന്ത്രങ്ങളും മൂന്ന് ഐ.സി.യു. കോട്ടും നൽകിയിട്ടുണ്ട്. ഇതിനുപുറമെ കിഫ്ബിവഴി മുഖ്യമന്ത്രിയും മൂന്ന് യന്ത്രങ്ങൾ നൽകി. മൊത്തം 40 യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്. ഈരീതിയിൽ സജ്ജമായാൽ 240 പേർക്ക് ഡയാലിസിസ് നടത്താനാകും. ഇതിലേറെ അപേക്ഷകൾ ഇപ്പോൾ ജില്ലാ ആശുപത്രിയിലുണ്ട്. തുടക്കത്തിൽ 20 യന്ത്രങ്ങളെങ്കിലും സ്ഥാപിച്ച് 120 പേർക്ക് സൗകര്യമൊരുക്കാനാണ് ലക്ഷ്യം.

ഇതിന് 14 യന്ത്രങ്ങൾ കൂടിവേണം. 12 യന്ത്രങ്ങൾ പി.എം.ജി.കെ.വൈ. വഴി ലഭിക്കുന്ന ആദ്യഗഡു ചെലവഴിച്ച് വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. തുടർഫണ്ട് കിട്ടുന്നതിനനുസരിച്ച് 40 യന്ത്രങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

Dhanwanthari; The old dialysis center will not be replaced, and new machines in the new building

Next TV

Related Stories
#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

Mar 28, 2024 09:48 PM

#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി റീന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കൺവീനർ കെ രാധാകൃഷ്ണൻ, കൈറ്റ് ജില്ലാ ട്രെയിനർ കെ ജയദീപ്...

Read More >>
#foodkits | തണൽമരം ചാരിറ്റബ്ൾ ട്രസ്റ്റ് അഴിയൂർ നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

Mar 28, 2024 08:52 PM

#foodkits | തണൽമരം ചാരിറ്റബ്ൾ ട്രസ്റ്റ് അഴിയൂർ നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

പ്രവാസികളുടേയും നാട്ടിലെ ഉദാരമതികളുടേയും സഹകരണത്താലാണ് റമളാനിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നേതൃത്വത്തിൽ നടത്തി...

Read More >>
#RPAhmedHaji | ആർ പി അഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ  അനുശോചിച്ചു

Mar 28, 2024 07:52 PM

#RPAhmedHaji | ആർ പി അഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു

ഐ എൻ എൽ വടകര മണ്ഡലം സെക്രട്ടറി എം പി അബ്ദുള്ള അധ്യക്ഷത...

Read More >>
 #rescued | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

Mar 28, 2024 07:47 PM

#rescued | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

വിവരമറിയിച്ചതിനെ തുടർന്ന്, എ എസ് ടി ഒ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വടകര അഗ്നി രക്ഷസേന റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവാവിനെ...

Read More >>
#KKShailaja| കെകെ ശൈലജയുടെ പര്യടനം; വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ

Mar 28, 2024 07:31 PM

#KKShailaja| കെകെ ശൈലജയുടെ പര്യടനം; വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ

വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം...

Read More >>
#rally | തെരുവുകളിൽ ആഘോഷം തീർത്ത് ; വടകരയിൽ ആയിരങ്ങൾ അണിചേർന്ന യുവജന റാലി

Mar 28, 2024 07:24 PM

#rally | തെരുവുകളിൽ ആഘോഷം തീർത്ത് ; വടകരയിൽ ആയിരങ്ങൾ അണിചേർന്ന യുവജന റാലി

പാതയോരങ്ങളിൽ യുവതയുടെ മുന്നേറ്റം കാണാൻ വൻ ജനാവാലിയായിരുന്നു. പഴയ ബസ്റ്റാൻ്റ് അഞ്ച് വിളക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മഹാറാലി വടകര മുമ്പൊരിക്കലും...

Read More >>
Top Stories