---
title: "അന്യായ ജിഎസ്ടി; കേരള വ്യാപാരി വ്യവസായി സമിതി ധർണ നടത്തി  "
english_title: "unfair GST; The Kerala Traders and Industry Committee staged a dharna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61130/unfair-gst-the-kerala-traders-and-industry-committee-staged-a-dharna"
published_at: "2022-08-12T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5dbf9a61e1_gst2.jpg"
keywords: []
---

# അന്യായ ജിഎസ്ടി; കേരള വ്യാപാരി വ്യവസായി സമിതി ധർണ നടത്തി  

> **Lead Summary:** **വടകര: **ഭക്ഷ്യോത്പന്നങ്ങൾക്കുമേൽ ചുമത്തിയ അഞ്ചുശതമാനം ജി.എസ്.ടി. പിൻവലിക്കുക, പേപ്പർ കാരിബാഗിന്റെ 18 ശതമാനം ജി.എസ്.ടി. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി സമിതി വടകര മേഖലാ കമ്മിറ്റി വടകര ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണനടത്തി.

## Article Content

**വടകര: **ഭക്ഷ്യോത്പന്നങ്ങൾക്കുമേൽ ചുമത്തിയ അഞ്ചുശതമാനം ജി.എസ്.ടി. പിൻവലിക്കുക, പേപ്പർ കാരിബാഗിന്റെ 18 ശതമാനം ജി.എസ്.ടി. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി സമിതി വടകര മേഖലാ കമ്മിറ്റി വടകര ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണനടത്തി.

ബദൽ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാതെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി വ്യാപാരികളെ ബുദ്ധിമുട്ടിക്കരുതെന്ന് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ഡി.എം. ശശീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ കരിപ്പള്ളി രാജൻ അധ്യക്ഷതവഹിച്ചു.

വടകര ടൗൺ സെക്രട്ടറി കെ.എൻ. വിനോദ്, രാജേഷ് ടെലീവേൾഡ്, ശശി പഴങ്കാവ്, സത്യൻ അഡോനീസ്, സനൽ എന്നിവർ സംസാരിച്ചു. ആയഞ്ചേരി: വ്യാപാരി വ്യവസായി സമിതി ആയഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി പോസ്റ്റോഫീസ് മുമ്പിൽ ധർണ നടത്തി.

ജില്ലാ കമ്മിറ്റി അംഗം വി. അസീസ് ഉദ്ഘാടനം ചെയ്തു. സി. ഹരിദാസൻ അധ്യക്ഷതവഹിച്ചു. കെ.പി. ദാസൻ, പി.എം. രാജീവൻ, സി.കെ. കുഞ്ഞമ്മദ്, എൻ. ഗീരിഷൻ, പി. രാജൻ, പി.എം. ബൈജു, കെ. ബാബു, കെ. ദാസൻ, എം.ടി.എ. ബാലൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61130/unfair-gst-the-kerala-traders-and-industry-committee-staged-a-dharna)