Aug 12, 2022 10:34 AM

വടകര: നാട്ടുകാരുടെ ആശങ്കയകറ്റി ആയഞ്ചേരി പഞ്ചായത്തിൽ എം.സി.എഫ്. (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കെട്ടിടം നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു. ഹരിതസേനാ അംഗങ്ങൾ ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ വേർതിരിക്കുന്നതിന് ഇപ്പോൾ പഞ്ചായത്തിൽ സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ പാതയോരത്തും മറ്റും സംഭരിച്ചാണ് വേർതിരിക്കൽ പ്രക്രിയ നടത്തുന്നത്.

പഞ്ചായത്തിന്റെ കീഴിലുള്ള കല്ലേരിക്കടുത്ത് വാങ്ങിയ 62 സെൻറ് സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ഭരണസമിതി നേരത്തേ 10 ലക്ഷം രൂപ വകയിരുത്തുകയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ എടുക്കുകയും ചെയ്തിരുന്നു. പക്ഷേ, പ്രദേശവാസികളുടെയും മറ്റും എതിർപ്പിനെ തുടർന്ന് കരാറുകാരൻ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ കളക്ടറുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത വിവിധ രാഷ്ട്രീയപ്പാർട്ടികളുടെയും ജനപ്രതിനിധികളുടെയും നിർവഹണ ഉദ്യോഗസ്ഥന്മാരുടെയും സംയുക്ത യോഗത്തിലാണ് പഞ്ചായത്തിൽ എത്രയുംവേഗം എം.സി.എഫ്. കെട്ടിടം നിർമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടത്.

അതോടൊപ്പം പ്രദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിന് സമീപ പഞ്ചായത്തുകളിൽ നടന്നുവരുന്ന എം.സി.എഫ്. കെട്ടിടങ്ങളുടെ പ്രവൃത്തികൾ നേരിട്ടു മനസ്സിലാക്കുന്നതിന് അവസരം സൃഷ്ടിക്കാനും പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുക്കണമെന്നും കളക്ടർ നിർദേശിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു അധ്യക്ഷതവഹിച്ചു. കെ.കെ. സരള, അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, സി.എച്ച്. മൊയ്തു, എൻ. അബ്ദുൽ ഹമീദ്, പി. രവീന്ദ്രൻ, സുധാ സുരേഷ്, ടി.കെ. ഹാരിസ്, എ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

അന്യായ ജിഎസ്ടി; കേരള വ്യാപാരി വ്യവസായി സമിതി ധർണ നടത്തി

വടകര: ഭക്ഷ്യോത്പന്നങ്ങൾക്കുമേൽ ചുമത്തിയ അഞ്ചുശതമാനം ജി.എസ്.ടി. പിൻവലിക്കുക, പേപ്പർ കാരിബാഗിന്റെ 18 ശതമാനം ജി.എസ്.ടി. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി സമിതി വടകര മേഖലാ കമ്മിറ്റി വടകര ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണനടത്തി.

ബദൽ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാതെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി വ്യാപാരികളെ ബുദ്ധിമുട്ടിക്കരുതെന്ന് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ഡി.എം. ശശീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ കരിപ്പള്ളി രാജൻ അധ്യക്ഷതവഹിച്ചു.


വടകര ടൗൺ സെക്രട്ടറി കെ.എൻ. വിനോദ്, രാജേഷ് ടെലീവേൾഡ്, ശശി പഴങ്കാവ്, സത്യൻ അഡോനീസ്, സനൽ എന്നിവർ സംസാരിച്ചു. ആയഞ്ചേരി: വ്യാപാരി വ്യവസായി സമിതി ആയഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി പോസ്റ്റോഫീസ് മുമ്പിൽ ധർണ നടത്തി.

ജില്ലാ കമ്മിറ്റി അംഗം വി. അസീസ് ഉദ്ഘാടനം ചെയ്തു. സി. ഹരിദാസൻ അധ്യക്ഷതവഹിച്ചു. കെ.പി. ദാസൻ, പി.എം. രാജീവൻ, സി.കെ. കുഞ്ഞമ്മദ്, എൻ. ഗീരിഷൻ, പി. രാജൻ, പി.എം. ബൈജു, കെ. ബാബു, കെ. ദാസൻ, എം.ടി.എ. ബാലൻ എന്നിവർ സംബന്ധിച്ചു.

Collector's direction: The MCF project abandoned by the contractor should be started immediately

Next TV

Top Stories