---
title: "‘അധ്യാപക കൂട്ടായ്മ’യുടെ സ്പെഷ്യൽ കൺവെൻഷൻ 13-ന് "
english_title: "Special Convention of 'Teachers Association' on 13"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61143/special-convention-of-teachers-association-on-13"
published_at: "2022-08-12T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5e4c8a242f_kalarimeenakshiyamma.jpg"
keywords: []
---

# ‘അധ്യാപക കൂട്ടായ്മ’യുടെ സ്പെഷ്യൽ കൺവെൻഷൻ 13-ന് 

> **Lead Summary:** **വടകര:** സമാന്തര മേഖലയിലെ അധ്യാപകരുടെ സാംസ്കാരിക സംഘടനയായ ‘അധ്യാപക കൂട്ടായ്മ’യുടെ സ്പെഷ്യൽ കൺവെൻഷൻ 13-ന് വടകരയിൽ നടക്കും. വടകര ലോകനാർകാവ് കൃഷ്ണ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനംചെയ്യും.

## Article Content

**വടകര:** സമാന്തര മേഖലയിലെ അധ്യാപകരുടെ സാംസ്കാരിക സംഘടനയായ ‘അധ്യാപക കൂട്ടായ്മ’യുടെ സ്പെഷ്യൽ കൺവെൻഷൻ 13-ന് വടകരയിൽ നടക്കും. വടകര ലോകനാർകാവ് കൃഷ്ണ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനംചെയ്യും.

വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ്, സാംസ്കാരിക പ്രവർത്തകരായ ഇ.വി. വത്സൻ, രാജറാം തൈപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിവിധ സെക്ഷനുകളായി ഡോ. ശശികുമാർ പുറമേരി, ബാബു കാനപ്പള്ളി, സി.കെ. വിനോദൻ എന്നിവർ ക്ലാസുകൾ നയിക്കും.

പത്രസമ്മേളനത്തിൽ അധ്യാപക കൂട്ടായ്മ കൺവീനർ ദിൽജിത്ത് മണിയൂർ, കേന്ദ്രസമിതി അംഗം എ.എസ്. അജീഷ്, ഇ.പി. സുധീർ, എൻ. ഗംഗാധരൻ, സനൽ പതേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61143/special-convention-of-teachers-association-on-13)