---
title: "മടപ്പള്ളിയിൽ വിജയോത്സവം; വിജയികളുടേത് മാത്രമല്ല തോറ്റവരുടേയും കൂടിയാണ് ഈ ലോകം- റഫീക്ക് അഹമ്മദ്"
english_title: "Victory Festival at Madapally; This world belongs not to the winners but also to the losers - Rafique Ahmed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61197/victory-festival-at-madapally-this-world-belongs-not-to-the-winners-but-also-to-the-losers-rafique-ahmed"
published_at: "2022-08-12T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f60e732a696_rafeeq_ahammad.jpg"
keywords: []
---

# മടപ്പള്ളിയിൽ വിജയോത്സവം; വിജയികളുടേത് മാത്രമല്ല തോറ്റവരുടേയും കൂടിയാണ് ഈ ലോകം- റഫീക്ക് അഹമ്മദ്

> **Lead Summary:** **മടപ്പളളി: **ജി. വി. എച്ച്. എസ്. എസ്. മടപ്പള്ളിയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ വിജയോത്സവത്തിന്റെയും എസ്. എസ്. എൽ. സി., ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് നിർവഹിച്ചു.

## Article Content

**മടപ്പളളി: **ജി. വി. എച്ച്. എസ്. എസ്. മടപ്പള്ളിയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ വിജയോത്സവത്തിന്റെയും എസ്. എസ്. എൽ. സി., ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് നിർവഹിച്ചു.

വിജയികളുടേത് മാത്രമല്ല തോറ്റവരുടേയും കൂടിയാണ് ഈ ലോകം എന്നും ലോകത്തെ മാറ്റിമറിച്ച പലരും പരീക്ഷകളിൽ തോറ്റുപോയവരുമായിരുന്നു എന്ന് മറന്നു പോകരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ നിരൂപകനും മടപ്പള്ളി കോളജ് ഇംഗ്ലീഷ് അധ്യാപകനുമായ സജയ് കെ.വി. മുഖ്യപ്രഭാഷകനായിരുന്നു. പി. ടി. എ. പ്രസിഡന്റ് പി. പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു വള്ളിൽ, പ്രസീത ധർമരാജ്, ഷജീഷ് മാസ്റ്റർ, വേണുഗോപാലൻ കെ. കെ., രാജീവൻ എൻ. പി. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61197/victory-festival-at-madapally-this-world-belongs-not-to-the-winners-but-also-to-the-losers-rafique-ahmed)