---
title: "തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളുടെ പ്രവേശന തിയ്യതി നീട്ടി"
english_title: "The admission date for vocational degree courses has been extended"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61237/the-admission-date-for-vocational-degree-courses-has-been-extended"
published_at: "2022-08-12T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f641478d0f5_extended.jpg"
keywords: []
---

# തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളുടെ പ്രവേശന തിയ്യതി നീട്ടി

> **Lead Summary:** **വടകര: **പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കേന്ദ്രത്തിലെ ബിരുദ/ ബിരുദാനന്തര/ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 31 വരെ നീട്ടി.

## Article Content

**വടകര: **പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കേന്ദ്രത്തിലെ ബിരുദ/ ബിരുദാനന്തര/ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 31 വരെ നീട്ടി.

ജേണലിസം, ഫാഷൻ ടെക്നോളജി എന്നിവയിൽ മൂന്നുവർഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിയ്ക്കും ടൂറിസം, റേഡിയോഗ്രഫി എന്നിവയിൽ ഒരുവർഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. പ്ലസ്ടു അല്ലെങ്കിൽ തുല്യയോഗ്യതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ഫാഷൻ ടെക്നോളജി ബിരുദാനന്തര ബിരുദ കോഴ്സിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. അപേക്ഷാഫോം[ https://puccmaheadm.samarth.edu.in/](https://puccmaheadm.samarth.edu.in/) എന്ന ലിങ്കിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഓഗസ്റ്റ് 31.  വിവരങ്ങൾക്ക് ബന്ധപ്പെടുക: 9207982622, 04902332622.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61237/the-admission-date-for-vocational-degree-courses-has-been-extended)