---
title: "എൻ.എം.എം.എസ് സ്‌കോളർഷിപ്പ് വിജയികളെ അനുമോദിച്ചു "
english_title: "NMMS scholarship winners felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61295/nmms-scholarship-winners-felicitated"
published_at: "2022-08-12T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f680810485b_iringannur_anumodhanam.jpg"
keywords: []
---

# എൻ.എം.എം.എസ് സ്‌കോളർഷിപ്പ് വിജയികളെ അനുമോദിച്ചു 

> **Lead Summary:** **വടകര: **കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വൈബിന്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിൽ നിന്നും നാഷണൽ മെറിറ്റ് കം മീൻസ് (എൻ.എം.എം.എസ്) സ്‌കോളർഷിപ്പ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

## Article Content

**വടകര: **കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വൈബിന്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിൽ നിന്നും നാഷണൽ മെറിറ്റ് കം മീൻസ് (എൻ.എം.എം.എസ്) സ്‌കോളർഷിപ്പ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

പഠനത്തിൽ ഉന്നതിയിലെത്തുമ്പോഴും സമൂഹത്തിൽ നല്ല പൗരൻമാരായി വളരാൻ കഴിയുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അതിനായി രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എൽ.എ പറഞ്ഞു. വിദ്യാർഥികൾക്ക് എം.എൽ.എ ഉപഹാരം നൽകി.

നഗരസഭ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈബ് ചെയർമാൻ കെ.ടി മോഹൻദാസ് അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ അസീസ്, കെ.പി പവിത്രൻ, എം.സി പ്രമോദ് സംസാരിച്ചു. മണ്ഡലത്തിലെ സ്‌കൂളുകളിൽനിന്നും 23 വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61295/nmms-scholarship-winners-felicitated)